വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് റിമാണ്ടില്‍

കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്റ് ചെയ്തു. കോഴിക്കോട് പെരുമണ്ണയിലെ പി. ഫെസലിനെ (36) ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ കോഴിക്കോട്ടെത്തിയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട്ടെ ഒരു പഴക്കടയിലെ സെയില്‍സ്മാനാണ് ഫൈസല്‍. കടയിലെത്തിയ 38കാരിയെ വിവാഹവാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. തെറ്റായ മേല്‍വിലാസമാണ് ഫൈസല്‍ യുവതിക്ക് നല്‍കിയത്. ഇയാള്‍ക്ക് ഭാര്യയും മക്കളുമുണ്ടെന്ന് വ്യക്തമായതോടെയാണ് കബളിപ്പിക്കുകയാണെന്ന് മനസിലായത്. ഇതേ കടയുടമ ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ റിമാണ്ടിലാണ്.

കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്റ് ചെയ്തു. കോഴിക്കോട് പെരുമണ്ണയിലെ പി. ഫെസലിനെ (36) ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ കോഴിക്കോട്ടെത്തിയാണ് അറസ്റ്റ് ചെയ്തത്.
കാഞ്ഞങ്ങാട്ടെ ഒരു പഴക്കടയിലെ സെയില്‍സ്മാനാണ് ഫൈസല്‍. കടയിലെത്തിയ 38കാരിയെ വിവാഹവാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. തെറ്റായ മേല്‍വിലാസമാണ് ഫൈസല്‍ യുവതിക്ക് നല്‍കിയത്. ഇയാള്‍ക്ക് ഭാര്യയും മക്കളുമുണ്ടെന്ന് വ്യക്തമായതോടെയാണ് കബളിപ്പിക്കുകയാണെന്ന് മനസിലായത്. ഇതേ കടയുടമ ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ റിമാണ്ടിലാണ്.

Related Articles
Next Story
Share it