ഓണ്‍ലൈന്‍ ആപ്പ് വഴി ലോണ്‍ എടുത്തു; ഹൈദരാബാദില്‍ തിരിച്ചടവിനെ ചൊല്ലി കമ്പനിയുടെ പീഡനങ്ങള്‍ സഹിക്കാനാവാതെ 36കാരന്‍ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഓണ്‍ലൈന്‍ ആപ്പ് വഴി ലോണ്‍ എടുത്ത 36കാരന്‍ കമ്പനിയുടെ പീഡനങ്ങള്‍ സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ നിരന്തരം അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തിരുന്നതായി യുവാവിന്റെ കുടുംബം ആരോപിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി ഇന്‍സ്റ്റന്റ് ലോണ്‍ നല്‍കുന്ന വിവിധ ആപ്ലിക്കേഷനുകളില്‍ നിന്നായി 80,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വായ്പയെടുത്തിരുന്നു. കമ്പനികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ ഉപദ്രവിച്ചതിനെ തുടര്‍ന്ന് വിഷാദാവസ്ഥയിലായിരുന്നുവെന്നും കുടുംബം പറഞ്ഞു. ഇത്തരം കമ്പനികളുടെ പീഡനങ്ങളെ തുടര്‍ന്ന് […]

ഹൈദരാബാദ്: ഓണ്‍ലൈന്‍ ആപ്പ് വഴി ലോണ്‍ എടുത്ത 36കാരന്‍ കമ്പനിയുടെ പീഡനങ്ങള്‍ സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ നിരന്തരം അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തിരുന്നതായി യുവാവിന്റെ കുടുംബം ആരോപിച്ചു.

കഴിഞ്ഞ കുറേ മാസങ്ങളായി ഇന്‍സ്റ്റന്റ് ലോണ്‍ നല്‍കുന്ന വിവിധ ആപ്ലിക്കേഷനുകളില്‍ നിന്നായി 80,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വായ്പയെടുത്തിരുന്നു. കമ്പനികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ ഉപദ്രവിച്ചതിനെ തുടര്‍ന്ന് വിഷാദാവസ്ഥയിലായിരുന്നുവെന്നും കുടുംബം പറഞ്ഞു. ഇത്തരം കമ്പനികളുടെ പീഡനങ്ങളെ തുടര്‍ന്ന് മൂന്നുപേര്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

ഇത്തരത്തില്‍ ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് വഴി നിരവധി പേര്‍ സംഘത്തിന്റെ ഭീഷണിക്കിരയായതായി നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 20 ഓളം പേര്‍ കഴിഞ്ഞ ആഴ്ച അറസ്റ്റിലായിരുന്നു. ഇതില്‍ 16 പേര്‍ ഹൈദരാബാദിലാണ്. വിവിധ കമ്പനികളുടെ പേരിലാണ് ആപ്പ് വഴി ലോണ്‍ നല്‍കുന്നത്. പല കമ്പനികളും ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്തവയാണ്.

Related Articles
Next Story
Share it