ഭര്‍തൃവീട്ടിലെ പീഡനം; മൂന്ന് പെണ്‍മക്കളെ കിണറ്റിലെറിഞ്ഞ ശേഷം അമ്മയും കിണറ്റില്‍ ചാടി ജീവനൊടുക്കി; രണ്ട് പെണ്‍മക്കള്‍ മരിച്ചപ്പോള്‍ ഒരുകുട്ടി രക്ഷപ്പെട്ടു

കലബുര്‍ഗി: ഭര്‍തൃവീട്ടിലെ പീഡനത്തില്‍ മനംനൊന്ത് മൂന്ന് മക്കളെ കിണറ്റിലെറിഞ്ഞ ശേഷം അമ്മ കിണറ്റില്‍ ചാടിജീവനൊടുക്കി. അമ്മയെ കൂടാതെ രണ്ട് പെണ്‍മക്കളും മരിച്ചെങ്കിലും ഒരുകുട്ടി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. കലബുര്‍ഗി അലന്ദ താലൂക്കിലെ മഡ്കല്‍ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. മഡ്കലിലെ ലക്ഷ്മിയാണ് പെണ്‍മക്കളായ ഗൗരമ്മ (ആറ്), സാവിത്രി (ഒന്ന്), ഈശ്വരി(നാല്) എന്നിവരെ കിണറ്റിലെറിഞ്ഞത്. തുടര്‍ന്ന് ലക്ഷ്മിയും കിണറ്റില്‍ ചാടി. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ നാലുപേരെയും കിണറ്റില്‍ നിന്നും പുറത്തെടുത്തു. അപ്പോഴേക്കും ലക്ഷ്മിയും രണ്ട് പെണ്‍മക്കളും മരിച്ചിരുന്നു. നാലുവയസുകാരിയ ഈശ്വരി മാത്രമാണ് […]

കലബുര്‍ഗി: ഭര്‍തൃവീട്ടിലെ പീഡനത്തില്‍ മനംനൊന്ത് മൂന്ന് മക്കളെ കിണറ്റിലെറിഞ്ഞ ശേഷം അമ്മ കിണറ്റില്‍ ചാടിജീവനൊടുക്കി. അമ്മയെ കൂടാതെ രണ്ട് പെണ്‍മക്കളും മരിച്ചെങ്കിലും ഒരുകുട്ടി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. കലബുര്‍ഗി അലന്ദ താലൂക്കിലെ മഡ്കല്‍ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. മഡ്കലിലെ ലക്ഷ്മിയാണ് പെണ്‍മക്കളായ ഗൗരമ്മ (ആറ്), സാവിത്രി (ഒന്ന്), ഈശ്വരി(നാല്) എന്നിവരെ കിണറ്റിലെറിഞ്ഞത്. തുടര്‍ന്ന് ലക്ഷ്മിയും കിണറ്റില്‍ ചാടി. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ നാലുപേരെയും കിണറ്റില്‍ നിന്നും പുറത്തെടുത്തു. അപ്പോഴേക്കും ലക്ഷ്മിയും രണ്ട് പെണ്‍മക്കളും മരിച്ചിരുന്നു. നാലുവയസുകാരിയ ഈശ്വരി മാത്രമാണ് രക്ഷപ്പെട്ടത്. ഭര്‍ത്താവും മരുമക്കളും ലക്ഷ്മിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it