വിവാഹത്തിന് വിസമ്മതിച്ചതിന് സഹപ്രവര്‍ത്തകന്‍ അപവാദം പ്രചരിപ്പിച്ചു; ലക്‌നൗ സ്വദേശിനിയായ വനിതാ ഡോക്ടര്‍ ബംഗളൂരുവില്‍ ആത്മഹത്യ ചെയ്തു

ബംഗളൂരു: വിവാഹത്തിന് വിസമ്മതിച്ചതിന് സഹപ്രവര്‍ത്തകന്‍ അപവാദം പ്രചരിപ്പിച്ചു. ഇതില്‍ മനംനൊന്ത് ലക്‌നൗ സ്വദേശിനിയായ വനിതാ ദന്തഡോക്ടര്‍ ബംഗളൂരുവില്‍ ആത്മഹത്യ ചെയ്തു. ബംഗളൂരു എംഎസ് രാമയ്യ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ദന്തഡോക്ടരാണ് ജീവനൊടുക്കിയത്. ഇതേ ആസ്പത്രിയില്‍ ജോലി ചെയ്തിരുന്ന സുമിത്ത് എന്നയാള്‍ വനിതാ ഡോക്ടറെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.വനിതാ ഡോക്ടറെ തന്നെ വിവാഹം കഴിക്കാന്‍ സുമിത് നിര്‍ബന്ധിച്ചിരുന്നുവെന്നും മദ്യത്തിനും പുകവലിക്കും അടിമയാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പണം നല്‍കണമെന്ന് ആവശ്യപ്പെട്ടും സുമിത് ഉപദ്രവിച്ചിരുന്നു. എന്നാല്‍ സുമിതിന്റെ […]

ബംഗളൂരു: വിവാഹത്തിന് വിസമ്മതിച്ചതിന് സഹപ്രവര്‍ത്തകന്‍ അപവാദം പ്രചരിപ്പിച്ചു. ഇതില്‍ മനംനൊന്ത് ലക്‌നൗ സ്വദേശിനിയായ വനിതാ ദന്തഡോക്ടര്‍ ബംഗളൂരുവില്‍ ആത്മഹത്യ ചെയ്തു. ബംഗളൂരു എംഎസ് രാമയ്യ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ദന്തഡോക്ടരാണ് ജീവനൊടുക്കിയത്. ഇതേ ആസ്പത്രിയില്‍ ജോലി ചെയ്തിരുന്ന സുമിത്ത് എന്നയാള്‍ വനിതാ ഡോക്ടറെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വനിതാ ഡോക്ടറെ തന്നെ വിവാഹം കഴിക്കാന്‍ സുമിത് നിര്‍ബന്ധിച്ചിരുന്നുവെന്നും മദ്യത്തിനും പുകവലിക്കും അടിമയാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പണം നല്‍കണമെന്ന് ആവശ്യപ്പെട്ടും സുമിത് ഉപദ്രവിച്ചിരുന്നു. എന്നാല്‍ സുമിതിന്റെ ആവശ്യങ്ങളെല്ലാം നിരസിച്ചതോടെ വനിതാ ഡോക്ടര്‍ക്കെതിരെ അപവാദം പ്രചരിപ്പിച്ചു. ഇതോടെയാണ് ഡോക്ടര്‍ ജീവനൊടുക്കിയത്.

Related Articles
Next Story
Share it