ഇരട്ടവോട്ടുകളുടെ വിശദവിവരങ്ങള്‍ ഇന്നുരാത്രി 9 മണിക്ക് പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല; ഓപ്പറേഷന്‍ ട്വിന്‍സ് വെബ്‌സൈറ്റിലൂടെ പുറത്തുവിടുക 4,34,000 വ്യാജ വോട്ടര്‍മാരുടെ വിവരങ്ങളെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് 38,000 ഇരട്ടവോട്ടുകളാണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുമ്പോഴും നാല് ലക്ഷത്തിലധികം കള്ളവോട്ടുകളുണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇരട്ടവോട്ടിന്റെ വിശദാംശങ്ങള്‍ ഇന്ന് രാത്രി ഒമ്പതിന് പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. www.operationtwins.com എന്ന വെബ്സൈറ്റിലൂടെ 4,34,000 വ്യാജ വോട്ടര്‍മാരുടെ വിവരങ്ങളാണ് പുറത്തുവിടുക. ഇക്കാര്യം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പരിശോധിക്കാവുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇരട്ട വോട്ടുള്ളവര്‍ ബൂത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത് എന്തുകൊണ്ടെന്ന് മനസിലായില്ല. ഇതൊരു തമാശയായിട്ടേ തോന്നുന്നുള്ളൂ. 38,000 വോട്ടുകള്‍ മാത്രമാണ് ഇരട്ടവോട്ടുകള്‍ ഉള്ളതെന്ന് […]

തിരുവനന്തപുരം: സംസ്ഥാനത്ത് 38,000 ഇരട്ടവോട്ടുകളാണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുമ്പോഴും നാല് ലക്ഷത്തിലധികം കള്ളവോട്ടുകളുണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇരട്ടവോട്ടിന്റെ വിശദാംശങ്ങള്‍ ഇന്ന് രാത്രി ഒമ്പതിന് പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. www.operationtwins.com എന്ന വെബ്സൈറ്റിലൂടെ 4,34,000 വ്യാജ വോട്ടര്‍മാരുടെ വിവരങ്ങളാണ് പുറത്തുവിടുക. ഇക്കാര്യം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പരിശോധിക്കാവുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇരട്ട വോട്ടുള്ളവര്‍ ബൂത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത് എന്തുകൊണ്ടെന്ന് മനസിലായില്ല. ഇതൊരു തമാശയായിട്ടേ തോന്നുന്നുള്ളൂ. 38,000 വോട്ടുകള്‍ മാത്രമാണ് ഇരട്ടവോട്ടുകള്‍ ഉള്ളതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ പറഞ്ഞത് ശരിയല്ല. ബി.എല്‍.ഒമാരോടാണ് കമീഷന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. ബി.എല്‍.ഒമാര്‍ക്ക് അവരുടെ ബൂത്തിലെ കാര്യം മാത്രമേ അറിയൂ. പല ബൂത്തുകളിലായിട്ടാണ് വോട്ടുകള്‍ കിടക്കുന്നത്. അത് കണ്ടുപിടിക്കാന്‍ ഒരു ബി.എല്‍.ഒ വിചാരിച്ചാല്‍ നടക്കില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it