കാസര്‍കോട്: കോവിഡ് വിതച്ച നോവുകള്‍ക്കിടയിലും പുതുവര്‍ഷത്തെ ആഹ്ലാദത്തോടെ വരവേറ്റ് കാസര്‍കോട് ജില്ലയും. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയായിരുന്നുവെങ്കിലും ജില്ലയുടെ പല ഭാഗങ്ങളിലും പുതുവര്‍ഷാഘോഷം കൊണ്ടാടി. കഴിഞ്ഞ രണ്ട് വര്‍ഷം കാസര്‍കോടിന് പുതുവര്‍ഷ ആഘോഷം ഒരുക്കിയ കാസര്‍കോട് തിയേട്രിക്സ് സൊസൈറ്റി കാസര്‍കോടിനൊരിടം ടീമുമായി സഹകരിച്ച് ഇത്തവണ അനന്തപുരത്താണ് ആഘോഷ പരിപാടികള്‍ ഒരുക്കിയത്. ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ ആഘോഷം ലൈവായി ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. അഭിരാജ്, സ്വസ്തിക്, ശ്രീകുമാര്‍, നീന തുടങ്ങിയവരുടെ നേതൃത്വത്തില്‍ കാസര്‍കോടിനൊരിടം ടീം ഒരുക്കിയ ഗാനവും നാടന്‍ പാട്ടും സദസിന്റെ ഹൃദയം കവര്‍ന്നു. ശ്രീലതാ ഇബ്രാഹിം, ജൊഹാന്‍ സുബിന്, ജൊവെയ്ന് സുബിന് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പുതുവര്‍ഷത്തെ വരവേറ്റ് സവാക് നര്‍ത്തകിമാരായ സുജാത കലാക്ഷേത്ര, തനുജാ കൃഷ്ണ, ശ്രീഷ ബാലകൃഷ്ണന് എന്നിവരുടെ നൃത്തവും അരങ്ങേറി. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ബാബുവിന്റെ മകള്‍ റെനിയുടെ നൃത്തവും ഉണ്ടായി. അനിഷയുടെ ടിക്ടോക്ക് പ്രകടനവുമുണ്ടായിരുന്നു. വെറുപ്പിന്റെ പ്രതീകമായ മിസ്റ്റര്‍ ഹേട്രഡിനെ കത്തിച്ചുകൊണ്ടാണ് പരിപാടി സമാപിച്ചത്. ബേക്കല്‍ഫോര്‍ട്ട് ഫയര്‍ വര്‍ക്സ് ഒരുക്കിയ വെടിക്കെട്ട് ആകര്‍ഷകമായി. തിയേറ്ററിക്സ് സൊസൈറ്റി സെക്രട്ടറി ടി.എ. ഷാഫി, ട്രഷറര്‍ അഡ്വ. ടി.വി. ഗംഗാധരന്, കെ. നാരായണന്, സുബിന് ജോസ്, ഉമേശ് എം. സാലിയന്‍, കെ.എസ്. ഗോപാലകൃഷ്ണന്, മധൂര്‍ ഷരീഫ്, അഹ്റാസ് അബൂബക്കര്‍, കെ.പി.എസ്. വിദ്യാനഗര്‍, പവീഷ് അത്തിക്കല്‍, വാസില്‍, അഖില്‍രാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ടി.എ. ഇബ്രാഹിം, കെ. ഗിരീഷ്, പ്രദീപ്, രവി നായ്ക്കാപ്പ്, ഇന്ദിര തുടങ്ങിയവര്‍ സംബന്ധിച്ചു.