ദുബായ് കെ.എം.സി.സി വൈറ്റ്ഗാര്‍ഡ് ടീമിന് മയ്യത്ത് പരിപാലന കിറ്റുകള്‍ കൈമാറി

കാസര്‍കോട്: കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മയ്യത്തുകള്‍ ഏറ്റെടുത്ത് മറവ് ചെയ്ത് സ്തുത്യര്‍ഹമായ സേവനങ്ങളിലൂടെ മാതൃകയായ വൈറ്റ്ഗാര്‍ഡ് ടീമിന് ആവശ്യമായ കിറ്റുകള്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കൈമാറി. ചടങ്ങ് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷറഫ് എടനീരിന് കിറ്റുകള്‍ കൈമാറി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ദുബായ് കെ.എം.സി.സി […]

കാസര്‍കോട്: കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മയ്യത്തുകള്‍ ഏറ്റെടുത്ത് മറവ് ചെയ്ത് സ്തുത്യര്‍ഹമായ സേവനങ്ങളിലൂടെ മാതൃകയായ വൈറ്റ്ഗാര്‍ഡ് ടീമിന് ആവശ്യമായ കിറ്റുകള്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കൈമാറി.
ചടങ്ങ് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷറഫ് എടനീരിന് കിറ്റുകള്‍ കൈമാറി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ദുബായ് കെ.എം.സി.സി വെല്‍ഫയര്‍ സ്‌കീം അംഗങ്ങള്‍ക്കുള്ള ആനുകൂല്യം കൈമാറി. മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി. ചെര്‍ക്കള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി ചായിന്റടി, മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, സൗദി കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അന്‍വര്‍ ചേരങ്കൈ, ദുബായ് കെ.എം.സി.സി നേതാവ് ഹസൈനാര്‍ തോട്ടുംഭാഗം, അബ്ബാസ് ബീഗം, ഇ. അബൂബക്കര്‍, സലീം ചേരങ്കൈ, എ. അഹമ്മദ് ഹാജി, ബേര്‍ക്ക അബ്ദുല്ലക്കുത്തി, എം.എ മക്കാര്‍ മാസ്റ്റര്‍, ഖാലിദ് പച്ചക്കാട്, പി.ഡി.എ റഹ്മാന്‍, മുഹമ്മദ്കുഞ്ഞി കടവത്ത്, ഷാഹിന സലീം, ഹസ്സന്‍ നെക്കര, ഖാദര്‍ ഹാജി ചെങ്കള, നാസര്‍ ചായിന്റടി, എം.എ നജീബ്, ഹാരിസ് ബെദിര, വൈറ്റ്ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ ലത്തീഫ് സി.ബി, മണ്ഡലം ക്യാപ്റ്റന്‍ അബൂബക്കര്‍ കരുമാനം, വൈസ്‌ക്യാപ്റ്റന്‍ ഖലീല്‍ ഷെയ്ഖ്, കരീം മൊഗര്‍, ഹസ്സന്‍ കുട്ടി പതിക്കുന്നില്‍, ഗഫൂര്‍ ഊദ്, ബി.എം.എ ഖാദര്‍, ഒ.പി ഹനീഫ് പൈക്ക, സി.എ അഹമ്മദ് കബീര്‍, നവാസ് തുരുത്തി, ജലീല്‍ എരുതുംകടവ്, കെ.എം അബ്ദുല്ല പ്രസംഗിച്ചു കെ.എം.സി.സി മണ്ഡലം സെക്രട്ടറി റഹ്മാന്‍ പടിഞ്ഞാര്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it