പുതുമണ്ണ് കോളനി നിവാസികള്‍ക്ക് വിദ്യാര്‍ത്ഥികളുടെ വക ഓണക്കോടി

ചെമനാട്: ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗൈഡ് യൂണിറ്റിന്റെ സ്വതന്ത്ര്യദിന-ഓണം ആഘോഷങ്ങളുടെ ഭാഗമായി ത്രിവര്‍ണ്ണ പ്രഭയില്‍ ഓണ സമ്മാനം എന്ന പേരില്‍ കോപ്പ പുതുമണ്ണ് കോളനി നിവാസികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. ഓണത്തിന് പുതുവസ്ത്രം എന്ന സ്വപ്‌നം കോളനി വാസികളുടെ സ്വപ്‌നമാണ് കുട്ടികള്‍ സാക്ഷാത്കരിച്ചത്.ഓണക്കോടി വിതരണ ചടങ്ങ് വിദ്യാനഗര്‍ എസ്.ഐ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. ഗൈഡ് ക്യാപ്റ്റന്‍ സജ്‌ന കെ. സ്വാഗതം പറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ സി.എച്ച് […]

ചെമനാട്: ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗൈഡ് യൂണിറ്റിന്റെ സ്വതന്ത്ര്യദിന-ഓണം ആഘോഷങ്ങളുടെ ഭാഗമായി ത്രിവര്‍ണ്ണ പ്രഭയില്‍ ഓണ സമ്മാനം എന്ന പേരില്‍ കോപ്പ പുതുമണ്ണ് കോളനി നിവാസികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. ഓണത്തിന് പുതുവസ്ത്രം എന്ന സ്വപ്‌നം കോളനി വാസികളുടെ സ്വപ്‌നമാണ് കുട്ടികള്‍ സാക്ഷാത്കരിച്ചത്.
ഓണക്കോടി വിതരണ ചടങ്ങ് വിദ്യാനഗര്‍ എസ്.ഐ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. ഗൈഡ് ക്യാപ്റ്റന്‍ സജ്‌ന കെ. സ്വാഗതം പറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ സി.എച്ച് റഫീഖ്, സി.എച്ച് സാജു, സതി ടീച്ചര്‍, യൂസുഫ് സി.എ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുകയുമുണ്ടായി.

Related Articles
Next Story
Share it