രൂപേഷിന്റെ കരവിരുതില്‍ വിരിയുന്നത് തെയ്യക്കോലങ്ങള്‍

ചായ്യോത്ത്: അവധിക്കാലത്ത് രൂപേഷിന്റെ കരവിരുതില്‍ രൂപപ്പെട്ടത് നിരവധി തെയ്യക്കോല രൂപങ്ങള്‍. ചായ്യോത്ത് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നരിമാളം പുതിയപുരയിലെ രൂപേഷ്. ചിത്രകാരന്‍ കൂടിയായ രൂപേഷ് ക്ഷേത്ര ഉത്സവങ്ങള്‍ കാണാന്‍പോയപ്പോള്‍ തെയ്യക്കോലങ്ങളുടെ രൂപവും ഭാവവും നോക്കിപഠിച്ചു. മാത്രമല്ല തെയ്യങ്ങളെ കുറിച്ചുള്ള പുസ്തകവും വായിച്ചാണ് തെയ്യക്കോലങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങിയത്.ഫര്‍ണ്ണീച്ചര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാര്‍ബോര്‍ഡിന്റെ ഉപയോഗശൂന്യമായ കഷണങ്ങള്‍ ശേഖരിക്കുകയും വാട്ടര്‍ കളര്‍, പശ എന്നിവ ഉപയോഗിച്ചാണ് തെയ്യക്കോലങ്ങള്‍ ഉണ്ടാക്കിയത്. തിരുവപ്പന, മുത്തപ്പന്‍ വെള്ളാട്ടം, ബാലിത്തെയ്യം, വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി, […]

ചായ്യോത്ത്: അവധിക്കാലത്ത് രൂപേഷിന്റെ കരവിരുതില്‍ രൂപപ്പെട്ടത് നിരവധി തെയ്യക്കോല രൂപങ്ങള്‍. ചായ്യോത്ത് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നരിമാളം പുതിയപുരയിലെ രൂപേഷ്. ചിത്രകാരന്‍ കൂടിയായ രൂപേഷ് ക്ഷേത്ര ഉത്സവങ്ങള്‍ കാണാന്‍പോയപ്പോള്‍ തെയ്യക്കോലങ്ങളുടെ രൂപവും ഭാവവും നോക്കിപഠിച്ചു. മാത്രമല്ല തെയ്യങ്ങളെ കുറിച്ചുള്ള പുസ്തകവും വായിച്ചാണ് തെയ്യക്കോലങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങിയത്.
ഫര്‍ണ്ണീച്ചര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാര്‍ബോര്‍ഡിന്റെ ഉപയോഗശൂന്യമായ കഷണങ്ങള്‍ ശേഖരിക്കുകയും വാട്ടര്‍ കളര്‍, പശ എന്നിവ ഉപയോഗിച്ചാണ് തെയ്യക്കോലങ്ങള്‍ ഉണ്ടാക്കിയത്. തിരുവപ്പന, മുത്തപ്പന്‍ വെള്ളാട്ടം, ബാലിത്തെയ്യം, വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി, തട്ടാന്‍കുടി തുടങ്ങിയ തെയ്യക്കോലങ്ങളാണ് കരവിരുതില്‍ മെനെഞ്ഞെടുത്തത്.
ഉണ്ടാക്കിയതില്‍ വലിപ്പമുള്ളത് തിരുവപ്പനയ്ക്കാണ്. ഒന്നോ രണ്ടോ ദിവസമെടുത്താണ് ഒരോ തെയ്യങ്ങള്‍ ഉണ്ടാക്കിയെടുത്തത്. കുടുംബാംഗങ്ങളുടേയും നാട്ടുകാരുടേയും പ്രോത്സാഹനവും കൂടി ലഭിച്ചതോടെ വലിയ തെയ്യങ്ങള്‍ ഉണ്ടാക്കണമെന്ന ആഗ്രഹം കൂടി രൂപേഷ് പങ്കുവെക്കുന്നു. ഇത്തവണ ഇതേ സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പാസായ ജ്യേഷ്ഠന്‍ പി.പി. പ്രിയേഷ് നല്ലൊരു ചിത്രകാരനാണ്. നരിമാളം സന്തോഷ് പി.പിയുടേയും പ്രീതി വൈയുടേയും രണ്ടാമത്തെ മകനാണ് രൂപേഷ്.

Related Articles
Next Story
Share it