കുഞ്ചത്തൂരില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് അംഗപരിമിതന്‍ മരിച്ചു; അപകടം മംഗളൂരുവില്‍ ജോലിക്ക് പോകുന്നതിനിടെ

മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് കര്‍ണാടക സ്വദേശിയായ അംഗപരിമിതന്‍ മരിച്ചു. തലപ്പാടി ദേവിപുരയിലെ ഹനുമന്ത(33)യാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കുഞ്ചത്തൂര്‍ പദവിലാണ് അപകടം. മംഗളൂരുവിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് ഹനുമന്തയുടെ പുത്തന്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പെട്ടത്. ഹനുമന്തയുടെ തല റോഡരികിലെ കല്ലിലിടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.

Related Articles
Next Story
Share it