മൊബൈല്‍ ചലഞ്ച് ഫലം കണ്ടു; തുരുത്തി സ്‌കൂളിലെ 6 കുട്ടികള്‍ക്ക് ഫോണ്‍ കൈമാറി

തുരുത്തി: മൊബൈല്‍ ചലഞ്ച് ഫലം കണ്ടു. ഓണ്‍ലൈന്‍ പഠനത്തിന് സാങ്കേതിക ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ട് നേരിട്ട തുരുത്തി എം.എം.എ.യു.പി. സ്‌കൂളിലെ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൈമാറി. ഈ കുട്ടികള്‍ക്ക് ഫോണില്ലാത്തത് മൂലം പഠനം തടസപ്പെട്ട വിവരം അധ്യാപകര്‍ അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ബി.എസ്. സൈനുദ്ധീനിന്റെ നേതൃത്വത്തിലാണ് പൊതു ജനങ്ങളെ പങ്കെടുപ്പിച്ച് മൊബൈല്‍ ചലഞ്ചിംഗ് പദ്ധതി പ്രഖ്യാപിച്ചത്. അതുവഴി ലഭിച്ച ആറ് മൊബൈല്‍ ഫോണുകള്‍ തുരുത്തി എം.എം.എ.യു.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബി.എസ്. സൈനുദ്ദീന്‍ പ്രധാന […]

തുരുത്തി: മൊബൈല്‍ ചലഞ്ച് ഫലം കണ്ടു. ഓണ്‍ലൈന്‍ പഠനത്തിന് സാങ്കേതിക ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ട് നേരിട്ട തുരുത്തി എം.എം.എ.യു.പി. സ്‌കൂളിലെ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൈമാറി.
ഈ കുട്ടികള്‍ക്ക് ഫോണില്ലാത്തത് മൂലം പഠനം തടസപ്പെട്ട വിവരം അധ്യാപകര്‍ അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ബി.എസ്. സൈനുദ്ധീനിന്റെ നേതൃത്വത്തിലാണ് പൊതു ജനങ്ങളെ പങ്കെടുപ്പിച്ച് മൊബൈല്‍ ചലഞ്ചിംഗ് പദ്ധതി പ്രഖ്യാപിച്ചത്. അതുവഴി ലഭിച്ച ആറ് മൊബൈല്‍ ഫോണുകള്‍ തുരുത്തി എം.എം.എ.യു.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബി.എസ്. സൈനുദ്ദീന്‍ പ്രധാന അധ്യാപിക രാധ ടീച്ചര്‍ക്ക് കൈമാറി.
സ്‌കൂള്‍ മാനേജര്‍ ടി.എ. അബൂബക്കര്‍, പി.ടി.എ. പ്രസിഡണ്ട് ടി.കെ. അഷ്‌റഫ്, ടി.എച്ച്. അബൂബക്കര്‍, അധ്യാപികമാരായ ശ്രീവിദ്യ, നജ്മുന്നിസ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it