മംഗളൂരുവില്‍ കുട്ടികളുടെ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അംഗണ്‍വാടി ജീവനക്കാരിയുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നു; പ്രതി അറസ്റ്റില്‍

മംഗളൂരു: മംഗളൂരു നഗരത്തിലെ ഓഡിറ്റോറിയത്തില്‍ കുട്ടികളുടെ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അംഗണ്‍വാടി ജീവനക്കാരിയുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും അടങ്ങിയ ഹാന്‍ഡ്ബാഗ് കവര്‍ന്നു. സംഭവത്തില്‍ കേസെടുത്ത കാവൂര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മംഗളാദേവിയിലെ വാടകവീട്ടില്‍ താമസിക്കുന്ന മൂടുഷേഡ് സ്വദേശി രാകേഷാണ് അറസ്റ്റിലായത്.നവംബര്‍ 14ന് മംഗളൂരു കാപ്പ് കാര്‍ഷിക സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന കുട്ടികളുടെ സാംസ്‌കാരിക പരിപാടിയില്‍ അംഗന്‍വാടി ജീവനക്കാരിയായ സ്ത്രീയും പങ്കെടുത്തിരുന്നു. മൊബൈലും സ്വര്‍ണാഭരണങ്ങളും ഹാന്‍ഡ്ബാഗില്‍ കസേരയില്‍ സൂക്ഷിച്ചിരുന്നു. പരിപാടി കാണാനെന്ന വ്യാജേന ഓഡിറ്റോറിയത്തിലെത്തിയ പ്രതി […]

മംഗളൂരു: മംഗളൂരു നഗരത്തിലെ ഓഡിറ്റോറിയത്തില്‍ കുട്ടികളുടെ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അംഗണ്‍വാടി ജീവനക്കാരിയുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും അടങ്ങിയ ഹാന്‍ഡ്ബാഗ് കവര്‍ന്നു. സംഭവത്തില്‍ കേസെടുത്ത കാവൂര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മംഗളാദേവിയിലെ വാടകവീട്ടില്‍ താമസിക്കുന്ന മൂടുഷേഡ് സ്വദേശി രാകേഷാണ് അറസ്റ്റിലായത്.
നവംബര്‍ 14ന് മംഗളൂരു കാപ്പ് കാര്‍ഷിക സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന കുട്ടികളുടെ സാംസ്‌കാരിക പരിപാടിയില്‍ അംഗന്‍വാടി ജീവനക്കാരിയായ സ്ത്രീയും പങ്കെടുത്തിരുന്നു. മൊബൈലും സ്വര്‍ണാഭരണങ്ങളും ഹാന്‍ഡ്ബാഗില്‍ കസേരയില്‍ സൂക്ഷിച്ചിരുന്നു. പരിപാടി കാണാനെന്ന വ്യാജേന ഓഡിറ്റോറിയത്തിലെത്തിയ പ്രതി യുവതിയുടെ ഹാന്‍ഡ്ബാഗുമായി കടന്നുകളയുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. മൊബൈലും സ്വര്‍ണാഭരണങ്ങളും പ്രതിയില്‍ നിന്ന് കണ്ടെടുത്തു.

Related Articles
Next Story
Share it