കൈവെട്ട് കേസ്: മുഖ്യപ്രതി സവാദിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കണ്ടെത്താന്‍ ജില്ലയിലും അന്വേഷണം

കാസര്‍കോട്: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി പെരുമ്പാവൂര്‍ അസമന്നൂര്‍ നൂലേരി മുടശേരി സവാദിനെ(38) ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കണ്ടെത്തുന്നതിന് കാസര്‍കോട് ജില്ലയിലും അന്വേഷണം വ്യാപിപ്പിക്കുന്നു. സവാദ് അറസ്റ്റിലായതോടെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കൂടി കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എന്‍.ഐ.എ. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായാണ് സവാദ് ഒളിവില്‍ കഴിഞ്ഞത്. ഇതിനിടെയാണ് സവാദ് കാസര്‍കോട് മഞ്ചേശ്വരത്തെ നിര്‍ധന കുടുംബത്തില്‍ നിന്നുള്ള യുവതിയെ വിവാഹം ചെയ്തത്. ഈ ഭാഗത്തുള്ള ഒരു പി.എഫ്.ഐ നേതാവാണ് ഇതിനുള്ള […]

കാസര്‍കോട്: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി പെരുമ്പാവൂര്‍ അസമന്നൂര്‍ നൂലേരി മുടശേരി സവാദിനെ(38) ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കണ്ടെത്തുന്നതിന് കാസര്‍കോട് ജില്ലയിലും അന്വേഷണം വ്യാപിപ്പിക്കുന്നു. സവാദ് അറസ്റ്റിലായതോടെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കൂടി കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എന്‍.ഐ.എ. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായാണ് സവാദ് ഒളിവില്‍ കഴിഞ്ഞത്. ഇതിനിടെയാണ് സവാദ് കാസര്‍കോട് മഞ്ചേശ്വരത്തെ നിര്‍ധന കുടുംബത്തില്‍ നിന്നുള്ള യുവതിയെ വിവാഹം ചെയ്തത്. ഈ ഭാഗത്തുള്ള ഒരു പി.എഫ്.ഐ നേതാവാണ് ഇതിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതെന്നാണ് എന്‍.ഐ.എക്ക് ലഭിച്ച വിവരം. ഭാര്യാപിതാവ് ഓട്ടോഡ്രൈവറാണ്. ഇദ്ദേഹം ഉള്ളാളില്‍ വെച്ചാണ് സവാദിനെ പരിചയപ്പെട്ടത്. കണ്ണൂര്‍ സ്വദേശിയായ തന്റെ പേര് ഷാജഹാനാണെന്നും അനാഥനാണെന്നുമാണ് ഓട്ടോഡ്രൈവറെ സവാദ് അറിയിച്ചത്. നിരവധി തവണ കണ്ടതോടെയുണ്ടായ ബന്ധം മുതലെടുത്താണ് ഓട്ടോഡ്രൈവറുടെ മകളെ സവാദ് വിവാഹം ചെയ്തത്. ഷാജഹാന്‍ എന്ന പേരില്‍ തന്നെയായിരുന്നു വിവാഹം. തന്നെ ആരും തിരിച്ചറിയാതിരിക്കാന്‍ താമസിക്കുന്ന ഇടങ്ങളിലെല്ലാം ഭാര്യയുടെ തിരിച്ചറിയല്‍ രേഖയും മഞ്ചേശ്വരത്തെ മേല്‍വിലസവുമാണ് സവാദ് നല്‍കിയിരുന്നത്. ഭാര്യക്കും കുടുംബത്തിനും ഷാജഹാന്റെ യഥാര്‍ഥ പേര് സവാദ് ആണെന്നതും വിലാസവും കൈവെട്ട് കേസിലെ പ്രതിയാണെന്ന കാര്യവും അറിയില്ലായിരുന്നു. കര്‍ണ്ണാടക അതിര്‍ത്തിയില്‍ താമസിക്കുന്ന ഭാര്യക്ക് മലയാളഭാഷയും ശരിക്ക് വശമില്ല. മൂത്ത കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോയപ്പോഴാണ് സവാദ് പ്രഥമാധ്യാപകനോട് യഥാര്‍ഥ പേര് വെളിപ്പെടുത്തിയത്. ഷാജഹാന്‍ വീട്ടില്‍ വിളിക്കുന്ന പേരാണെന്നും സവാദ് യഥാര്‍ഥ പേരാണെന്നുമാണ് പറഞ്ഞത്. സവാദിന്റെ ഭാര്യയെയും വിവിധ ഘട്ടങ്ങളില്‍ സഹായിച്ചവരെയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം പൊലീസ് ഇവരുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സവാദിനെ കസ്റ്റഡിയില്‍ വാങ്ങി എന്‍.ഐ ചോദ്യം ചെയ്യുന്നതിന് മുമ്പ് തന്നെ സവാദിനെ സഹായിച്ചവരെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. കണ്ണൂര്‍ ജില്ലയില്‍ മൂന്നിടത്താണ് സവാദ് ഒളിവില്‍ താമസിച്ചത്. വളപട്ടണം മന്നയില്‍ അഞ്ചുവര്‍ഷവും ഇരിട്ടി വിളക്കോട്ട് രണ്ടുവര്‍ഷവും മട്ടന്നൂര്‍ ബേരത്ത് ഒമ്പത് മാസവുമാണ് ഒളിവില്‍ പാര്‍ത്തത്. മഞ്ചേശ്വരത്ത് വിവാഹം ചെയ്ത ശേഷം സവാദ് ആദ്യമെത്തിയത് വളപട്ടണത്താണ്. ഇവിടത്തെ ഒരു പഴക്കടയില്‍ ആദ്യം ജോലി ചെയ്തു. ഒരുവര്‍ഷത്തിന് ശേഷമാണ് മരപ്പണി പഠിക്കാന്‍ പോയത്. തുടര്‍ന്ന് ഇരിട്ടി വിളക്കോട് ചാക്കാട്ടേക്ക് താമസം മാറ്റുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും പ്രവര്‍ത്തകരും സവാദിന് ഒളിവില്‍ കഴിയാനുള്ള എല്ലാ സഹായങ്ങളും നല്‍കിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

Related Articles
Next Story
Share it