ഹംസച്ച: ഊര്‍ജ്വസ്വലതയുടെ ആള്‍രൂപം
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ഹംസ ഹാജി പടിഞ്ഞാര്‍ ഉര്‍ജ്വസ്വലതയുടെ ആള്‍രൂപമായിരുന്നു. ചുറുചുറുക്കോടെ കാര്യങ്ങള്‍ ചെയ്യുന്ന പ്രകൃതം. സദാ പുഞ്ചിരിയോടെ അദ്ദേഹം ഇടപെടുമ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി നമുക്കും ഫീല്‍ ചെയ്യും. എനിക്കദ്ദേഹം ഭാര്യാപിതാവ് എന്നതിലുപരി പിതൃതുല്യനും ആ ബഹുമാനം നിലനില്‍ക്കെത്തന്നെ നല്ല സുഹൃത്തും ഉപദേശകനുമൊക്കെയായിരുന്നു. യഹ്യച്ചായുടെ വാക്കുകള്‍ കടമെടുത്തു പറയട്ടെ 'എന്നും പുഞ്ചിരിയും തമാശയും വെടിപ്പുള്ള വസ്ത്രവും ധരിച്ച് നടന്നിരുന്ന ഹംസച്ച നര്‍മത്തില്‍ ചാലിച്ച വാക്കുകള്‍ കൊണ്ട് ആദ്യമായി കാണുന്നവരെ പോലും കയ്യിലെടുക്കും'. തികഞ്ഞ മതനിഷ്ഠയുള്ള […]
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ഹംസ ഹാജി പടിഞ്ഞാര്‍ ഉര്‍ജ്വസ്വലതയുടെ ആള്‍രൂപമായിരുന്നു. ചുറുചുറുക്കോടെ കാര്യങ്ങള്‍ ചെയ്യുന്ന പ്രകൃതം. സദാ പുഞ്ചിരിയോടെ അദ്ദേഹം ഇടപെടുമ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി നമുക്കും ഫീല്‍ ചെയ്യും. എനിക്കദ്ദേഹം ഭാര്യാപിതാവ് എന്നതിലുപരി പിതൃതുല്യനും ആ ബഹുമാനം നിലനില്‍ക്കെത്തന്നെ നല്ല സുഹൃത്തും ഉപദേശകനുമൊക്കെയായിരുന്നു. യഹ്യച്ചായുടെ വാക്കുകള്‍ കടമെടുത്തു പറയട്ടെ 'എന്നും പുഞ്ചിരിയും തമാശയും വെടിപ്പുള്ള വസ്ത്രവും ധരിച്ച് നടന്നിരുന്ന ഹംസച്ച നര്‍മത്തില്‍ ചാലിച്ച വാക്കുകള്‍ കൊണ്ട് ആദ്യമായി കാണുന്നവരെ പോലും കയ്യിലെടുക്കും'. തികഞ്ഞ മതനിഷ്ഠയുള്ള […]
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ഹംസ ഹാജി പടിഞ്ഞാര്‍ ഉര്‍ജ്വസ്വലതയുടെ ആള്‍രൂപമായിരുന്നു. ചുറുചുറുക്കോടെ കാര്യങ്ങള്‍ ചെയ്യുന്ന പ്രകൃതം. സദാ പുഞ്ചിരിയോടെ അദ്ദേഹം ഇടപെടുമ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി നമുക്കും ഫീല്‍ ചെയ്യും. എനിക്കദ്ദേഹം ഭാര്യാപിതാവ് എന്നതിലുപരി പിതൃതുല്യനും ആ ബഹുമാനം നിലനില്‍ക്കെത്തന്നെ നല്ല സുഹൃത്തും ഉപദേശകനുമൊക്കെയായിരുന്നു.
യഹ്യച്ചായുടെ വാക്കുകള്‍ കടമെടുത്തു പറയട്ടെ 'എന്നും പുഞ്ചിരിയും തമാശയും വെടിപ്പുള്ള വസ്ത്രവും ധരിച്ച് നടന്നിരുന്ന ഹംസച്ച നര്‍മത്തില്‍ ചാലിച്ച വാക്കുകള്‍ കൊണ്ട് ആദ്യമായി കാണുന്നവരെ പോലും കയ്യിലെടുക്കും'.
തികഞ്ഞ മതനിഷ്ഠയുള്ള ആളായിരുന്നു അദ്ദേഹം. ആ കണിശത തന്നെയായിരുന്നു അദ്ദേഹത്തിന്റെ കാരുണ്യത്തിന്റെയും നീതിബോധത്തിന്റെയും സത്യസന്ധതയുടെയും അടിത്തറ. ജീവകാരുണ്യരംഗത്ത് സജീവമായിരുന്ന അദ്ദേഹം പല സംഘടനകളുമായും വ്യക്തിപരമായും തനിക്കാവുന്നതിന്റെ പരമാവധി സഹായങ്ങള്‍ ചെയ്തു. മരിക്കുന്നതിനു മുമ്പ് ആസ്പത്രിയില്‍ കിടന്നുപോലും പലര്‍ക്കും സഹായമെത്തിക്കാനുള്ള താത്രപ്പാടിലായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ പ്രായഭേദമന്യേ എല്ലാവരുമായി സ്വതസിദ്ധമായ പ്രസന്നതയോടെയും നര്‍മഭാഷണത്തോടെയും ഇടപെട്ടിരുന്ന അദ്ദേഹത്തിന് സമൂഹത്തിന്റെ നാനാതുറകളിലുള്ള ആള്‍ക്കാരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. രാവിലെ മുതിര്‍ന്ന മതപണ്ഡിതരുടെയോ നേതാക്കളുടെയോ വ്യവസായികളുടെയോ കൂടെയുണ്ടാവാറുള്ള ഹംസച്ച വൈകീട്ട് ചെറുപ്പക്കാരുടെ തോളില്‍ കയ്യിട്ട് ക്രിക്കറ്റ് കളിക്കുകയാവും.
താന്‍ ഏറ്റെടുക്കുന്നതെല്ലാം തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ സമീപിച്ചിരുന്ന അദ്ദേഹം നല്ലൊരു ക്രിക്കറ്റ് കളിക്കാരനുമായിരുന്നു. തന്റെ അമ്പതുകളിലും അറുപതുകളിലും വരെ പുതിയ തലമുറയോടൊപ്പം ക്രിക്കറ്റ് കളിച്ചിരുന്ന ഹംസച്ച ക്രിക്കറ്റിന്റെ സാങ്കേതിക വശങ്ങളെപ്പറ്റി നല്ല അറിവുള്ള വ്യക്തി കൂടിയായിരുന്നു. നാട്ടിലുള്ളപ്പോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലെല്ലാം റഫറിയായി അദ്ദേഹത്തിന്റെ നിറ സാന്നിധ്യമുണ്ടാകും. ദുബായിലാണെങ്കിലും അങ്ങനെ തന്നെ.
ഒരു കാര്യം തീരുമാനിച്ചാല്‍ അദ്ദേഹത്തിനത് ഉടനെ ചെയ്തു തീര്‍ക്കണം. ഞാനാണെങ്കില്‍ മെല്ലെപ്പോക്ക് നയത്തിന്റെ ഉസ്താദും. അതിന്റെ ഒരു ക്ലാഷ് ഇടക്കിടെ ഉണ്ടാവും. മതകാര്യങ്ങളിലാകട്ടെ രാഷ്ട്രീയമാകട്ടെ സ്വന്തമായ കാഴ്ച്ചപ്പാടുള്ള വ്യക്തികള്‍ എന്ന നിലയില്‍ പൊരിഞ്ഞ ചര്‍ച്ചകളുണ്ടാകും. എങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് എന്നും ഞാന്‍ വില കല്‍പിച്ചിരുന്നു. വൃത്തിയും വെടിപ്പും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. എപ്പോഴും നല്ല ഭംഗിയില്‍ സ്‌റ്റൈലിഷായി വസ്ത്രധാരണം. നല്ല ചേലുള്ള തൊപ്പികളും കോട്ടും അദ്ദേഹത്തിന് ദൗര്‍ബല്യമായിരുന്നു എന്നു പറയാം.
മകന്‍ സുഹൈലിന്റെ നികാഹ് സമയത്ത് 'ആള്‍ക്കാര്‍ക്ക് പുതിയാപ്ല ആരെന്നു മാറിപ്പോണ്ട' എന്ന് ഹംസച്ചയെ നോക്കി എന്റെ അനിയന്‍ പുതിയാപ്ല (ഭാര്യയുടെ അനിയത്തിയുടെ ഭര്‍ത്താവ്) ഉമ്മര്‍ തമാശ പറയുമായിരുന്നു. ഡ്രൈവിങ് ഹംസച്ചക്ക് ഹരമായിരുന്നു. ഒന്നിച്ചു യാത്ര ചെയ്യുമ്പോള്‍ ഞങ്ങളെ ആരെയും ഡ്രൈവ് ചെയ്യാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല. കോവിഡ് കാലത്തിന്റെ തുടക്കത്തില്‍ തന്നെ നാട്ടിലെത്തിയ അദ്ദേഹം നാലു മാസങ്ങള്‍ക്ക് മുമ്പ് ദുബായിലേക്ക് പോകാന്‍ ഒരുങ്ങിയപ്പോള്‍ ആദ്യം ഞങ്ങള്‍ സ്‌നേഹപൂര്‍വ്വം എതിര്‍ത്തു. എഴുപതുകളിലും യുവത്വത്തിന്റെ ചുറുചുറുക്കോടെ ദൈനദിനവ്യവഹാരങ്ങള്‍ നടത്തിയിരുന്ന അദ്ദേഹത്തിന് അത് അത്യന്തം വ്യസനകരം എന്നു മാത്രമല്ല അദ്ദേഹം വെറുതെയിരുന്നാല്‍ ഈ പ്രസരിപ്പ് കൈമോശം വന്നു പോകുമോ എന്നു ഞങ്ങളും ഭയപ്പെട്ടു. മനസ്സില്ലാമനസ്സോടെ യാത്രയാക്കിയ ഞങ്ങള്‍, അദ്ദേഹത്തിന്റെ ആകസ്മിക വേര്‍പാടില്‍ മനസ്സ് വിറങ്ങലിച്ചു നില്‍ക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ കര്‍മനിരതമായ ഒരു ജീവിതമായിരുന്നു ഹംസ ഹാജിയുടേത്. തന്റെ എഴുപത്തിയഞ്ചാം വയസ്സിലും ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകുന്നതിന് തലേദിവസം വരെ സ്വന്തമായി െ്രെഡവ് ചെയ്യുകയും തന്റെ ആത്മാംശമുള്ള വെല്‍ഫിറ്റ് കമ്പനിയില്‍ ജോലികള്‍ നിര്‍വഹിക്കുകയും ചെയ്തിരുന്നു. തന്റെ നാഥന്റെ ഏറ്റവും ഇഷ്ടക്കാരുടെ കൂട്ടത്തില്‍, പാരത്രികജീവിതവിജയം കരസ്ഥമാക്കുന്ന മഹാഭാഗ്യവാന്മാരില്‍ ഹംസച്ചയും ഉണ്ടാവട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.