ഹമീദ് കൂട്ടായ്മ നിലവില്‍ വന്നു; ജില്ലാ കമ്മിറ്റി രൂപീകരിച്ചു

കാസര്‍കോട്: സംസ്ഥാനത്ത് ഹമീദ് എന്ന് പേരുള്ളവരുടെ കൂട്ടായ്മ ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആദ്യ സംഗമം കാസര്‍കോട് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളില്‍ കവി പി.എസ് ഹമീദ് ഉദ്ഘാടനം ചെയ്തു. സംഗമത്തിന് തുടക്കം കുറിച്ച് ഷാഹുല്‍ ഹമീദ് തങ്ങള്‍ ആദൂര്‍ പ്രാര്‍ഥന നടത്തി. ഹമീദ് കോളിയടുക്കം അധ്യക്ഷത വഹിച്ചു. ഹമീദ് മദനി ബീജന്തടുക്ക ഖിറാഅത്ത് നടത്തി. ഹമീദ് ചേരങ്കൈ സ്വാഗതം പറഞ്ഞു. സി.എല്‍ ഹമീദ് കൂട്ടായ്മയുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചു. സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചര്‍ച്ച ഹമീദ് കുണിയ […]

കാസര്‍കോട്: സംസ്ഥാനത്ത് ഹമീദ് എന്ന് പേരുള്ളവരുടെ കൂട്ടായ്മ ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആദ്യ സംഗമം കാസര്‍കോട് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളില്‍ കവി പി.എസ് ഹമീദ് ഉദ്ഘാടനം ചെയ്തു. സംഗമത്തിന് തുടക്കം കുറിച്ച് ഷാഹുല്‍ ഹമീദ് തങ്ങള്‍ ആദൂര്‍ പ്രാര്‍ഥന നടത്തി. ഹമീദ് കോളിയടുക്കം അധ്യക്ഷത വഹിച്ചു. ഹമീദ് മദനി ബീജന്തടുക്ക ഖിറാഅത്ത് നടത്തി. ഹമീദ് ചേരങ്കൈ സ്വാഗതം പറഞ്ഞു. സി.എല്‍ ഹമീദ് കൂട്ടായ്മയുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചു. സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചര്‍ച്ച ഹമീദ് കുണിയ നയിച്ചു. ഇ.ആര്‍ ഹമീദ് ആദൂര്‍, ഹമീദ് മാങ്ങാട്, ഷാഹുല്‍ ഹമീദ് വിദ്യാനഗര്‍, ഹമീദ് ബാവ കള്ളാര്‍, ഹമീദ് പള്ളത്തടുക്ക, ഹമീദ് നായന്മാര്‍മൂല സംസാരിച്ചു. ഹമീദ് ഉപ്പള നന്ദി പറഞ്ഞു.
ജില്ലാ കമ്മിറ്റി ഭാരവാഹികള്‍: ഹമീദ് ഉപ്പള (പ്രസി.), ഹമീദ് ബാവ ചുള്ളിക്കര (ജന.സെക്ര.), ഹമീദ് ബാറക്ക ബദിയടുക്ക (ട്രഷ.), ഹമീദ് ഹാജി മാന്യ, ഷാഹുല്‍ ഹമീദ് മാങ്ങാട് (വൈസ് പ്രസി.) ഹമീദ് കുടുപ്പംകുഴി (സെക്ര.).

Related Articles
Next Story
Share it