നെല്ലിക്കട്ടയില്‍ ഗോഡൗണ്‍ കുത്തിത്തുറന്ന് അരലക്ഷം രൂപ കവര്‍ന്നു

ബദിയടുക്ക: നെല്ലിക്കട്ടയില്‍ ഗോഡൗണ്‍ കുത്തിതുറന്ന് പണം കവര്‍ന്നു. നെല്ലിക്കട്ട വിന്നര്‍ അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് മോഷണം നടന്നത്. പൈപ്പുകളും മറ്റും സ്റ്റോക്ക് ചെയ്യുന്ന ഗോഡൗണാണിത്. ഗോഡൗണിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാര കുത്തിതുറന്ന് 52,600 രൂപ കവര്‍ച്ച ചെയ്യുകയായിരുന്നു. സ്ഥാപന ഉടമ അലക്‌സ് ഡി ചാക്കോയുടെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മഴയുടെ മറവില്‍ മോഷണം പതിവാകുകയാണ്. നെല്ലിക്കട്ട ഭാഗത്ത് മോഷ്ടാക്കളും കഞ്ചാവ് വില്‍പ്പനക്കാരും തമ്പടിച്ചിട്ടുണ്ട്. […]

ബദിയടുക്ക: നെല്ലിക്കട്ടയില്‍ ഗോഡൗണ്‍ കുത്തിതുറന്ന് പണം കവര്‍ന്നു. നെല്ലിക്കട്ട വിന്നര്‍ അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് മോഷണം നടന്നത്. പൈപ്പുകളും മറ്റും സ്റ്റോക്ക് ചെയ്യുന്ന ഗോഡൗണാണിത്. ഗോഡൗണിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാര കുത്തിതുറന്ന് 52,600 രൂപ കവര്‍ച്ച ചെയ്യുകയായിരുന്നു. സ്ഥാപന ഉടമ അലക്‌സ് ഡി ചാക്കോയുടെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മഴയുടെ മറവില്‍ മോഷണം പതിവാകുകയാണ്. നെല്ലിക്കട്ട ഭാഗത്ത് മോഷ്ടാക്കളും കഞ്ചാവ് വില്‍പ്പനക്കാരും തമ്പടിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മോഷണം വ്യാപകമായ സാഹചര്യത്തില്‍ രാത്രികാല പരിശോധന കര്‍ശനമാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

Related Articles
Next Story
Share it