ജാമിനൊപ്പം അയച്ച പാര്‍സലില്‍ അരക്കിലോ എം.ഡി.എം.എ; 3 പേര്‍ പിടിയില്‍

മഞ്ചേരി: അന്തമാനില്‍ നിന്ന് മഞ്ചേരിയിലേക്ക് കൊറിയര്‍ വഴി അയച്ച ജാമിനൊപ്പം അരക്കിലോ എം.ഡി.എം.എ. മൂന്നുപേര്‍ അറസ്റ്റിലായി. മഞ്ചേരി മേലാക്കത്തെ സ്വകാര്യ കൊറിയല്‍ സ്ഥാപനത്തിലാണ് ഇന്നലെ വൈകിട്ട് എം.ഡി.എം.എ പാര്‍സലായി എത്തിയത്. ഇത് വാങ്ങി മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികളായ പുതുശ്ശേരി വീട്ടില്‍ റിയാസ് (31), പട്ടര്‍കടവ് പഴങ്കരക്കുഴിയില്‍ നിശാന്ത് (23), മുന്നുക്കാരന്‍ വീട്ടില്‍ സിറാജുദ്ദീന്‍ (28) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തു. നിശാന്തിന്റെ പേരിലാണ് പാര്‍സല്‍ എത്തിയത്. പീനട്ട് […]

മഞ്ചേരി: അന്തമാനില്‍ നിന്ന് മഞ്ചേരിയിലേക്ക് കൊറിയര്‍ വഴി അയച്ച ജാമിനൊപ്പം അരക്കിലോ എം.ഡി.എം.എ. മൂന്നുപേര്‍ അറസ്റ്റിലായി. മഞ്ചേരി മേലാക്കത്തെ സ്വകാര്യ കൊറിയല്‍ സ്ഥാപനത്തിലാണ് ഇന്നലെ വൈകിട്ട് എം.ഡി.എം.എ പാര്‍സലായി എത്തിയത്. ഇത് വാങ്ങി മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികളായ പുതുശ്ശേരി വീട്ടില്‍ റിയാസ് (31), പട്ടര്‍കടവ് പഴങ്കരക്കുഴിയില്‍ നിശാന്ത് (23), മുന്നുക്കാരന്‍ വീട്ടില്‍ സിറാജുദ്ദീന്‍ (28) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തു. നിശാന്തിന്റെ പേരിലാണ് പാര്‍സല്‍ എത്തിയത്. പീനട്ട് ബട്ടര്‍, ഫ്രൂട്ട്ജാം എന്നിവ നിറച്ച പാക്കില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു.

Related Articles
Next Story
Share it