പ്രവാസ ലോകത്ത് അരനൂറ്റാണ്ട്; ഇ.ബി അഹ്മദിനെ കെ.എം.സി.സി ആദരിച്ചു
ദുബായ്: പ്രവാസ ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഇ.ബി അഹ്മദ് ചെടേക്കാലിനെ ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ആദരിച്ചു. ദുബായിലെ കാസര്‍കോട്മലയാളികള്‍ക്കിടയില്‍ വിശിഷ്യാ കെ.എം.സി.സി പ്രവര്‍ത്തര്‍ക്കിടയില്‍ ഈബിച്ച എന്ന പേരില്‍ സുപരിചിതനാണ് ഇദ്ദേഹം. ദുബായ് കെ.എം.സി.സിയുടേയും മറ്റു കൂട്ടായ്മകളുടെയും പൊതുപരിപാടികളിലും യോഗങ്ങളിലും ഇദ്ദേഹത്തിന്റെ സാന്നിധ്യം സജീവമായിരുന്നു. കാസര്‍കോട് ദേളി സ്വദേശിയാണ്. 1994 മുതല്‍ ബദിയടുക്ക പഞ്ചായത്തില്‍ ചെടേക്കാലില്‍ സ്ഥിരതാമസക്കാരനാണ്. ആദ്യം പഴയ ബോംബെയിലും 1974 ഏപ്രില്‍ ഒമ്പതിന് സ്വപ്‌നങ്ങളുടെ […]

ദുബായ്: പ്രവാസ ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഇ.ബി അഹ്മദ് ചെടേക്കാലിനെ ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ആദരിച്ചു. ദുബായിലെ കാസര്‍കോട്മലയാളികള്‍ക്കിടയില്‍ വിശിഷ്യാ കെ.എം.സി.സി പ്രവര്‍ത്തര്‍ക്കിടയില്‍ ഈബിച്ച എന്ന പേരില്‍ സുപരിചിതനാണ് ഇദ്ദേഹം. ദുബായ് കെ.എം.സി.സിയുടേയും മറ്റു കൂട്ടായ്മകളുടെയും പൊതുപരിപാടികളിലും യോഗങ്ങളിലും ഇദ്ദേഹത്തിന്റെ സാന്നിധ്യം സജീവമായിരുന്നു. കാസര്‍കോട് ദേളി സ്വദേശിയാണ്. 1994 മുതല്‍ ബദിയടുക്ക പഞ്ചായത്തില്‍ ചെടേക്കാലില്‍ സ്ഥിരതാമസക്കാരനാണ്. ആദ്യം പഴയ ബോംബെയിലും 1974 ഏപ്രില്‍ ഒമ്പതിന് സ്വപ്‌നങ്ങളുടെ പറുദീസയായ ദുബായിലും എത്തി. ഗള്‍ഫിലെ പ്രവാസ ജീവിതത്തില്‍ 47 വര്‍ഷം ഒരേ കമ്പനിയില്‍ ജോലി ചെയ്തു. സാമൂഹ്യ മേഖലയില്‍ നിറഞ്ഞിരിക്കുമ്പോള്‍ തന്നെ കലാകായിക മേഖലകളിലും ഇദ്ദേഹം വ്യാപൃതനായിരുന്നു. ദുബായില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ എന്നും മുന്നിലുണ്ടായിരുന്നു. അമ്പയറിംഗിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കലാവേദികളില്‍ പാടാറുമുണ്ട്. 2007ല്‍ ദുബായ് കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ ഉപാധ്യക്ഷനായി. തൊട്ടടുത്ത വര്‍ഷം തന്നെ കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ടുമായി. ദുബായ് കെ. എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ ഉപദേശക സമിതി അംഗമായും കാസര്‍കോട് ജില്ലാ കെ.എം.സി.സി ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചു. സുബൈദ അഹമ്മദ് ആണ് ഭാര്യ. കദീജത്ത് സഹീദ, മുഹമ്മദ് ശക്കീല്‍ എന്നിവര്‍ മക്കളാണ്. ദുബായ് ജില്ലാ കെ.എം.സി.സി ഇ.ബി അഹ്മദിന് ദെയ്റ വെസ്റ്റ് ബെസ്റ്റണ്‍ പേള്‍ ക്രീക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്‌നേഹാദരവ് ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി പൊന്നാട അണിയിച്ചു. പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ സ്‌നേഹോപഹാരം കൈമാറി. സഹഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്കല്‍, സി.എച്ച് നൂറുദ്ദീന്‍, സലീം ചേരങ്കൈ, റാഫിപള്ളിപ്പുറം, യൂസഫ് മുക്കൂട്, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹസൈനാര്‍ ബീജന്തടുക്ക, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്സി ന്‍, അഷ്റഫ് സംബന്ധിച്ചു.