ഹജ്ജും ബലിപെരുന്നാളും
ത്യാഗത്തിന്റെ ചരിത്രം ഓര്‍മ്മിപ്പിക്കുന്ന ആഘോഷമാണ് ബലിപെരുന്നാള്‍. അല്ലാഹുവിന്റെ കല്‍പ്പന അനുസരിച്ച് മകനെ ബലി നല്‍കാന്‍ തയ്യാറായ പ്രവാചകന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ആഘോഷം. നന്മയുടെയം സാഹോദര്യത്തിന്റെയും വിശുദ്ധിയുടെയും നാളുകള്‍ കൂടിയാണ് ഓരോ പെരുന്നാള്‍ ദിനങ്ങളും.ബലിപെരുന്നാള്‍ ത്യാഗത്തിന്റെ സ്മരണകളുമായാണ് എത്തുന്നത്. ഇത്തവണ മഴ നനഞ്ഞ്, മനസ് കുളിര്‍പ്പിച്ചാണ് പെരുന്നാളിന്റെ വരവ്. ആത്മാര്‍പ്പണത്തിന്റെ ആഘോഷം അഥവാ ഈദുല്‍ അദ്ഹ ഹജ്ജ് മാസം 10നാണ്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ പുത്രനായ ഇസ്മഇല്‍ നബിയെ അല്ലാഹുവിന്റെ കല്‍പന മാനിച്ച് പ്രീതിക്കായി ബലിയറുക്കാന്‍ […]
ത്യാഗത്തിന്റെ ചരിത്രം ഓര്‍മ്മിപ്പിക്കുന്ന ആഘോഷമാണ് ബലിപെരുന്നാള്‍. അല്ലാഹുവിന്റെ കല്‍പ്പന അനുസരിച്ച് മകനെ ബലി നല്‍കാന്‍ തയ്യാറായ പ്രവാചകന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ആഘോഷം. നന്മയുടെയം സാഹോദര്യത്തിന്റെയും വിശുദ്ധിയുടെയും നാളുകള്‍ കൂടിയാണ് ഓരോ പെരുന്നാള്‍ ദിനങ്ങളും.ബലിപെരുന്നാള്‍ ത്യാഗത്തിന്റെ സ്മരണകളുമായാണ് എത്തുന്നത്. ഇത്തവണ മഴ നനഞ്ഞ്, മനസ് കുളിര്‍പ്പിച്ചാണ് പെരുന്നാളിന്റെ വരവ്. ആത്മാര്‍പ്പണത്തിന്റെ ആഘോഷം അഥവാ ഈദുല്‍ അദ്ഹ ഹജ്ജ് മാസം 10നാണ്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ പുത്രനായ ഇസ്മഇല്‍ നബിയെ അല്ലാഹുവിന്റെ കല്‍പന മാനിച്ച് പ്രീതിക്കായി ബലിയറുക്കാന്‍ […]
ത്യാഗത്തിന്റെ ചരിത്രം ഓര്‍മ്മിപ്പിക്കുന്ന ആഘോഷമാണ് ബലിപെരുന്നാള്‍. അല്ലാഹുവിന്റെ കല്‍പ്പന അനുസരിച്ച് മകനെ ബലി നല്‍കാന്‍ തയ്യാറായ പ്രവാചകന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ആഘോഷം. നന്മയുടെയം സാഹോദര്യത്തിന്റെയും വിശുദ്ധിയുടെയും നാളുകള്‍ കൂടിയാണ് ഓരോ പെരുന്നാള്‍ ദിനങ്ങളും.
ബലിപെരുന്നാള്‍ ത്യാഗത്തിന്റെ സ്മരണകളുമായാണ് എത്തുന്നത്. ഇത്തവണ മഴ നനഞ്ഞ്, മനസ് കുളിര്‍പ്പിച്ചാണ് പെരുന്നാളിന്റെ വരവ്. ആത്മാര്‍പ്പണത്തിന്റെ ആഘോഷം അഥവാ ഈദുല്‍ അദ്ഹ ഹജ്ജ് മാസം 10നാണ്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ പുത്രനായ ഇസ്മഇല്‍ നബിയെ അല്ലാഹുവിന്റെ കല്‍പന മാനിച്ച് പ്രീതിക്കായി ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലിപെരുന്നാള്‍. അദ്ഹ എന്ന അറബി വാക്കിന്റെ അര്‍ത്ഥം ബലി എന്നാണ്. ഈദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍. ഈദ് മുബാറക്, കുല്ലു ആം അന്‍തും ബി ഖൈര്‍, തഖബ്ബലല്ലാഹ് മിന്നാ വമിന്‍കും വ സ്വാലിഹല്‍ അഹ്മാല്‍ തുടങ്ങിയ വാക്കുകളിലൂടെ പെരുന്നാള്‍ ആഘോഷം കൈമാറുന്നു.
ഖുര്‍ആനും പ്രവാചകചര്യയും നിര്‍ദ്ദേശിച്ച മാതൃകയില്‍ മുസ്ലിംങ്ങള്‍ മതപരമായ അനുഷ്ഠാനമായി ദുല്‍ഹജ്ജ് മാസം 8 മുതല്‍ 12 വരെ മക്കയിലേക്ക് നടത്തുന്ന തീര്‍ത്ഥാടനത്തേയും അതോടനുബന്ധിച്ചുള്ള കര്‍മ്മങ്ങളെയുമാണ് ഹജ്ജ് എന്ന് പറയുന്നത്. വര്‍ഷംതോറും നടന്നുവരുന്ന ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടനമാണിത്. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തെതായാണ് ഹജ്ജ് വിശേഷിപ്പിക്കപ്പെടുന്നത്. ഇസ്ലാം മതവിശ്വാസികളുടെ ഐക്യത്തിന്റെയും അല്ലാഹുവിനുള്ള കീഴ്‌പ്പെടലിന്റെയും പ്രതീകമായി ഹജ്ജ് കരുതപ്പെടുന്നു. കഅബ പണിത ഇബ്രാഹിം നബി, ഭാര്യ ഹാജറ, അവരുടെ മകന്‍ ഇസ്മാഇല്‍ എന്നിവരുടെ ഓര്‍മ്മകളും അവരുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമാണ് ഹജ്ജിലെ കര്‍മ്മങ്ങള്‍.
ഇബ്രാഹിം, ഇസ്മായില്‍ എന്നിവരാണ് അല്ലാഹുവിന്റെ കല്പന അനുസരിച്ച് കഅബ നിര്‍മ്മിച്ചത്.
സംസം കിണറില്‍ നിന്ന് എപ്പോഴും ജലം ലഭിച്ചിരുന്നതിനാല്‍ മക്ക ഒരു തിരക്കുള്ള നഗരമായി. പ്രവാചകന്‍ മുഹമ്മദ് നബി കഅബ പുതുക്കിപ്പണിതു.
ഹജ്ജ് എന്ന അറബി പദത്തിന് ഉദ്ദേശിക്കുക എന്നാണ് ഭാഷാര്‍ത്ഥം. ഹിജ്ജ് എന്നും ഭാഷാപ്രയോഗമുണ്ട്.
ഹജ്ജിന് പോവാന്‍ പ്രത്യേക ഹജ്ജ് വിമാനങ്ങള്‍ തന്നെ നിലവിലുണ്ട്. കപ്പല്‍ മാര്‍ഗവും ഹജ്ജിന് പോവാന്‍ പല രാജ്യങ്ങളിലും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കരയടിക്കാത്ത 2 കഷ്ണം തുണികള്‍ ധരിച്ചു കൊണ്ടാണ് പുരുഷന്മാര്‍ ഹജ്ജിനു പോവുന്നത്. ഇതില്‍ ഒന്ന് ഉടുക്കുകയും മറ്റൊന്ന് പുതക്കുകയും ചെയ്യുന്നു. കെട്ടുപിണയാത്ത പാദരക്ഷകണാണ് ധരിക്കേണ്ടത്. സ്ത്രീകള്‍ മുന്‍ കയ്യും മുഖവും ഒഴികെയുള്ള ഭാഗങ്ങള്‍ മറയുന്ന രൂപത്തിലുള്ള സാധാരണ വസ്ത്രങ്ങള്‍ ധരിച്ചാല്‍ മതി. ഹജ്ജിന് ഇഹ്‌റാം കെട്ടുന്നതോട് കൂടി രാജാവും പ്രജയും എല്ലാം തുല്യമായി. ഇഹ്‌റാം കെട്ടുന്നതോടു കൂടി ഹജ്ജില്‍ പ്രവേശിച്ചു. ഹജ്ജിന് ഇഹറാം കെട്ടിയാല്‍ പിന്നെ നഖം മുറിക്കാനോ മുടി കളയാനോ വേട്ടയാടാനോ പാടില്ല.
നിശ്ചിത മീകാത്തുകളില്‍ വെച്ച് ഇഹ്റാം ചെയ്യുക, കഅബയെ ഏഴു പ്രാവശ്യം പ്രദക്ഷിണം വെക്കുക, ഘനവടിവുള്ള ഈ കെട്ടിടത്തെ മുന്‍ നിര്‍ത്തി പ്രാര്‍ത്ഥിക്കുക, കഴിയുന്നവര്‍ ഹജറുല്‍ അസ്വദ് ചുംബിക്കുക, സഫാ മര്‍വ്വ കുന്നുകള്‍ക്കിടയില്‍ ഓടുക, സംസം വെള്ളം കുടിക്കുക, അറഫയില്‍ സംഗമിക്കുക, മുസ്ദലിഫയില്‍ പോയി കല്ലുകള്‍ ശേഖരിക്കുക, മിനയില്‍ പോയി രാപ്പാര്‍ക്കലും പിശാചിന്റെ പ്രതീകത്തെ കല്ലെറിയുക, തല മുണ്ഡനം ചെയ്യുക, മൃഗങ്ങളെ ബലി നല്‍കുക തുടങ്ങിയവയാണ് ഹജ്ജിന്റെ കര്‍മ്മങ്ങള്‍. തീര്‍ത്ഥാടകര്‍ക്കു തങ്ങുന്നതിന് സൗദി ഭരണകൂടം മിനയില്‍ ആയിരക്കണക്കിനു തമ്പുകള്‍ വര്‍ഷം തോറും സജ്ജീകരിക്കുന്നുണ്ട്.
ഹജ്ജിന്റെ ആദ്യ ദിവസം അഥവാ അറബിമാസത്തിലെ അവസാന മാസമായ ദുല്‍ഹിജ്ജ് 8ന് തീര്‍ത്ഥാടകര്‍ അവരുടെ ആദ്യ തവാഫ് അഥവാ പ്രദക്ഷിണം 7 പ്രാവശ്യം നിര്‍വ്വഹിക്കും. പുരുഷന്മാര്‍ ആദ്യം 3 പ്രദക്ഷിണം ധൃതികൂടുന്ന രീതിയിലുള്ള കാല് വെപ്പുകളോടെ നടക്കും. ഓരോ ചുറ്റലിലും കറുത്തകല്ലില്‍ (ഹജറുല്‍ അസ്വദ്) ചുംബിക്കാറുണ്ടെങ്കിലും നിര്‍ബന്ധമില്ല.
തവാഫിന് ശേഷം സഫാ മര്‍വ്വക്കിടയില്‍ 7 പ്രാവശ്യം തീര്‍ത്ഥാടകര്‍ ഓടും. സഫ മുതല്‍ മര്‍വ്വ വരെയാണ് ഒരു ഓട്ടം കണക്കാക്കുന്നത്. പഴയകാലത്ത് ഇത് പള്ളിക്ക് പുറത്തായിരുന്നു. ഇപ്പോള്‍ ഇത് മസ്ജിദ് ഹറമിനുള്ളിലാവുന്ന രൂപത്തിലാണ് പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. സംസം വെള്ളം പള്ളിയിലെ ഏതു ഭാഗത്തും ശീതീകരിച്ചതും അല്ലാത്തതും ലഭ്യമാണ്. ടെന്റുകളുടെ നഗരമായ മിനായില്‍ തമ്പടിക്കുന്ന തീര്‍ത്ഥാടകര്‍ ദുല്‍ഹിജ്ജ് ഒന്‍പതിന് അറഫാ മൈതാനിയിലേക്ക് പുറപ്പെടും. അറഫാ സംഗമമാണ് ഹജ്ജിന്റെ മുഖ്യ കര്‍മ്മം. ഇവിടെ വെച്ചാണ് പ്രവാചകന്‍ മുഹമ്മദ് നബി ചരിത്രപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. സൂര്യാസ്തമയം വരെ പ്രാര്‍ത്ഥനയില്‍ മുഴുകി വിശ്വാസികള്‍ അറഫയില്‍ തങ്ങും.
സൂര്യാസ്തമയത്തിന് ശേഷം വിശ്വാസികള്‍ അറഫയുടെയും മിനയുടെയും ഇടയിലുള്ള മുസ്ദലിഫയിലേക്ക് നീങ്ങും. പിശാചിനെ എറിയാനായി 49 കല്ലുകളും ഇതിനിടയില്‍ ശേഖരിക്കും. കൂടുതല്‍ തീര്‍ത്ഥാടകരും മിനയിലേക്ക് മടങ്ങുന്നതിനു മുമ്പ് മുസ്ദലിഫയില്‍ രാപ്പാര്‍ക്കും. അന്നാണ് വലിയ പെരുന്നാള്‍ അഥവാ ഈദുല്‍ അദ്ഹ ആചരിക്കുന്നത്.
തീര്‍ത്ഥാടകര്‍ ജംറകള്‍ക്ക് നേരെ കല്ലെറിയും. ഓരോരുത്തരും ഏഴു പ്രാവശ്യം കല്ലേറ് നിര്‍വ്വഹിക്കും. ഇത് ഇബ്രാഹിം നബി പിശാചിന് (ശൈത്താന്‍) നേരെ കല്ലെടുത്ത് എറിഞ്ഞതിന്റെ ഓര്‍മ്മപുതുക്കലായി കണക്കാക്കുന്നു.
കല്ലേറിന് ശേഷം വരുന്ന കര്‍മ്മമാണ് ഈദ് ഉല്‍ അദ്ഹ. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്മാഈലിനെ അല്ലാഹുവിന്റെ കല്‍പന മാനിച്ച് ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ഈ ചടങ്ങ്. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിന് ബലിപെരുന്നാള്‍ എന്ന് പേരുവന്നത്.
തവാഫ് അല്‍ ഇഫാദാ എന്ന് അറിയപ്പെടുന്ന ചടങ്ങ് അല്ലാഹുവിനോടുള്ള സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കാനായി ഓരോ തീര്‍ത്ഥാടകനും വിനിയോഗിക്കുന്നു. പത്താം ദിവസം രാത്രി, തീര്‍ത്ഥാടകര്‍ മിനായില്‍ തന്നെ കഴിയുന്നു.
പതിനൊന്നാം ദിവസം ഉച്ചയ്ക്ക് ശേഷവും അതിനടുത്ത ദിവസവും മിനായിലെ മൂന്നു ജംറകള്‍ക്കും നേര്‍ക്ക് ഏഴു കല്ലുകള്‍ വീതം എറിയേണ്ടതുണ്ട്. 12-ാം ദിവസം സൂര്യാസ്തമയത്തിനു മുമ്പേ തന്നെ തീര്‍ത്ഥാടകര്‍ മിനായില്‍ നിന്നും മക്കയിലേയ്ക്ക് യാത്ര തുടങ്ങും. അതിന് സാധിക്കാത്തവര്‍ കല്ലെറിയല്‍ കര്‍മ്മം 13-ാം ദിവസവും നിര്‍വ്വഹിച്ച ശേഷം മാത്രമേ മിനാ വിടാന്‍ പാടുള്ളൂ. മക്ക വിടുന്നതിനു മുമ്പ് തീര്‍ത്ഥാടകര്‍ വിടവാങ്ങല്‍ തവാഫ് നിര്‍വ്വഹിക്കും. ഇതാണ് താവാഫുല്‍ വിദാ.
ജംറത്തുല്‍ അഖബയിലെ കല്ലേറു കഴിഞ്ഞാന്‍ ബലിയറുക്കുന്നവര്‍ അത് ചെയ്യണം. അറുക്കുന്ന മാംസം സ്വയം ഭക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് എത്തിക്കുകയും ചെയ്യണം. എന്നാല്‍ പ്രായശ്ചിത്തമായി അറുത്ത ബലിമൃഗത്തിന്റെ മാംസം അറുക്കുന്ന ആളുകള്‍ക്ക് ഭക്ഷിക്കാവുന്നതല്ല. അത് പാവപ്പെട്ടവര്‍ക്ക് അവകാശപ്പെട്ടതാണ്. ദുല്‍ഹജ്ജ് 10, 11, 12, 13 ദിവസങ്ങളില്‍ ബലിയറുക്കാവുന്നതാണ്. പത്തിന് തന്നെ ബലിയറുക്കുന്നതാണ് ഉത്തമം. സ്വയം ബലിയറുക്കുകയോ അതിന് മറ്റൊരാളെ ഏല്‍പിക്കുകയോ ചെയ്യാവുന്നതാണ്.
മദീന സന്ദര്‍ശനം ഹജ്ജിന്റെ ഭാഗമല്ലെങ്കിലും ഹജ്ജിന് പോകുന്നവര്‍ മദീനയിലെ റൗള ശരീഫും മസ്ജിദുന്നബവിയും സന്ദര്‍ശിക്കാതെ തൃപ്തരാവില്ല. തീര്‍ത്ഥാടനം സുന്നത്തുള്ള മൂന്നു പള്ളികളിലൊന്നാണ് മസ്ജിദുന്നബവി. പ്രവാചകന്റെ വീടിന്റെയും മിമ്പറിന്റെയും (പ്രസംഗപീഠം) ഇടയിലുള്ള സ്ഥലത്തെയാണ് റൗള എന്ന് പറയുന്നത്. പള്ളി വികസിപ്പിച്ചപ്പോള്‍ ഈ ഭാഗം പള്ളിക്കുള്ളിലാവുകയാണുണ്ടായത്. ഈ സ്ഥലം സ്വര്‍ഗത്തോപ്പുകളിലെ ഒരു തോപ്പാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ വെച്ചുള്ള നിസ്‌കാരം കൂടുതല്‍ പുണ്യകരമാണ്. പ്രവാചകന്‍ മുഹമ്മദ് നബി മസ്ജിദുന്നബവിക്കുള്ളിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
-മജീദ് തെരുവത്ത്