ഇബ്രാഹീമി ചര്യയിലെ ഇലാഹീ സ്പര്‍ശം
ഇബ്രാഹിം നബിയുടെയും ഭാര്യ ഹാജറാ ബീവിയുടെയും മകന് ഇസ്മയില്‍ നബിയുടെയും ത്യാഗസന്നദ്ധത വിളംബരം ചെയ്ത് വീണ്ടുമൊരിക്കല്‍ കൂടി ബലിപെരുന്നാള്‍ ആഗതമായി. അത്യുജ്ജ്വലമായ ത്യാഗസ്മരണകളാണ് ബലിപെരുന്നാളിലൂടെ അയവിറക്കപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നും കേരളത്തില്‍ നാളെയുമാണ് പെരുന്നാള്‍ ആഘോഷം. ദിഗന്തങ്ങള്ക്കിപ്പുറവും പ്രകമ്പനം കൊള്ളുകയാണ് ആ ദിവ്യമായ വിളി. ഉടയവന്റെ കല്പനപോലെ പാരാവാരം പടര്‍ന്നു പരന്നു കിടക്കുന്ന മണലുകളും പാറക്കെട്ടുകളും താള നൃത്തം ചവിട്ടുന്ന മക്കാ താഴ്വാരത്ത് പുനര്‍നിര്‍മ്മിച്ച കഅ്ബാലയത്തിന്റെ ചാരത്ത്നിന്ന് നൂറ് പിന്നിട്ട പ്രവാചകന് ഇബ്രാഹീം (അ) തന്റെ ദൃഢതയും […]
ഇബ്രാഹിം നബിയുടെയും ഭാര്യ ഹാജറാ ബീവിയുടെയും മകന് ഇസ്മയില്‍ നബിയുടെയും ത്യാഗസന്നദ്ധത വിളംബരം ചെയ്ത് വീണ്ടുമൊരിക്കല്‍ കൂടി ബലിപെരുന്നാള്‍ ആഗതമായി. അത്യുജ്ജ്വലമായ ത്യാഗസ്മരണകളാണ് ബലിപെരുന്നാളിലൂടെ അയവിറക്കപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നും കേരളത്തില്‍ നാളെയുമാണ് പെരുന്നാള്‍ ആഘോഷം. ദിഗന്തങ്ങള്ക്കിപ്പുറവും പ്രകമ്പനം കൊള്ളുകയാണ് ആ ദിവ്യമായ വിളി. ഉടയവന്റെ കല്പനപോലെ പാരാവാരം പടര്‍ന്നു പരന്നു കിടക്കുന്ന മണലുകളും പാറക്കെട്ടുകളും താള നൃത്തം ചവിട്ടുന്ന മക്കാ താഴ്വാരത്ത് പുനര്‍നിര്‍മ്മിച്ച കഅ്ബാലയത്തിന്റെ ചാരത്ത്നിന്ന് നൂറ് പിന്നിട്ട പ്രവാചകന് ഇബ്രാഹീം (അ) തന്റെ ദൃഢതയും […]
ഇബ്രാഹിം നബിയുടെയും ഭാര്യ ഹാജറാ ബീവിയുടെയും മകന് ഇസ്മയില്‍ നബിയുടെയും ത്യാഗസന്നദ്ധത വിളംബരം ചെയ്ത് വീണ്ടുമൊരിക്കല്‍ കൂടി ബലിപെരുന്നാള്‍ ആഗതമായി. അത്യുജ്ജ്വലമായ ത്യാഗസ്മരണകളാണ് ബലിപെരുന്നാളിലൂടെ അയവിറക്കപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നും കേരളത്തില്‍ നാളെയുമാണ് പെരുന്നാള്‍ ആഘോഷം.
ദിഗന്തങ്ങള്ക്കിപ്പുറവും പ്രകമ്പനം കൊള്ളുകയാണ് ആ ദിവ്യമായ വിളി. ഉടയവന്റെ കല്പനപോലെ പാരാവാരം പടര്‍ന്നു പരന്നു കിടക്കുന്ന മണലുകളും പാറക്കെട്ടുകളും താള നൃത്തം ചവിട്ടുന്ന മക്കാ താഴ്വാരത്ത് പുനര്‍നിര്‍മ്മിച്ച കഅ്ബാലയത്തിന്റെ ചാരത്ത്നിന്ന് നൂറ് പിന്നിട്ട പ്രവാചകന് ഇബ്രാഹീം (അ) തന്റെ ദൃഢതയും ആത്മവിശ്വാസവും സ്ഫുരിക്കുന്ന സ്വരത്തില്‍ വിളിച്ചുപറഞ്ഞു ലോകമേ നിങ്ങള്‍ ഈ പുണ്യഗേഹത്തിലേക്ക് കടന്നു വരൂ വരൂ... ആ വിളിയുടെ അലയൊലികള്‍ ഇന്നും ഭൂലോകമാകെ പ്രകമ്പനം കൊള്ളുകയാണ്. വിളിക്കുത്തരമെന്നോണം വര്‍ഷാവര്‍ഷം ലക്ഷങ്ങളാണ് മക്കാ താഴ്വരയില് ഒത്ത് കൂടുന്നത്. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: തീര്‍ത്ഥാടനത്തിനായി ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക, വിദൂര ദിക്കുകളില്‍നിന്നുപോലും ജനം കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും നിന്റെയെടുത്ത് വന്നെത്തും (22:27). ഓരോ ഇബ്രാഹീമി വര്‍ഷവും ആത്മസമര്‍പ്പണത്തിന്റെയും ബലിദര്പ്പണത്തിന്റെയും നിദര്‍ശനങ്ങളാണ്. സന്തുഷ്ട കുടുംബ ജീവിതത്തിന്റെ പ്രൗഢ ഗംഭീരമായ മാസ്മരികത ചൂഴ്ന്നു നില്ക്കുന്ന ഭാര്യ ഭര്‍തൃ ബന്ധം, വൈകി വന്നെത്തുന്ന സന്താന ലബ്ധി, ഈലാഹി കല്പനക്ക് മുമ്പില്‍ പതറാതെ കുതറാതെ അചഞ്ചലമായ മനോവീര്യത്തോടെ മുന്നിടുന്ന ഒരു ഉപ്പയും മകനും സര്‍വ്വോപരി സംശുദ്ധമായ സന്താന പരമ്പരയുടെ ആദിമ രൂപം എല്ലാം ഈയൊരു ചരിത്ര രൂപകത്തില്‍ അടങ്ങിയിട്ടുളളതാണത്രെ.
ഹാജറ ബിവിയാണ് ഇരു ലോകൈ ഗുരു മുഹമ്മദ് നബി (സ)യുടെ മുതു മുത്തശ്ശി. മക്ക പിടിച്ചടക്കിയ ദിവസം, പ്രതികാര നടപടികളോര്ത്ത് പേടിച്ചിരണ്ട മക്കാ നിവാസികളോട് കരുണയുടെ ഉറവ പൊട്ടിയൊലിക്കുന്ന നായകന് പ്രഖ്യാപിക്കുന്നത് ഉണക്കപ്പുല്ല് കഴിച്ച് വളര്‍ന്ന വെറുമൊരു സ്ത്രീയുടെ മകനാണ് ഞാന്‍, സമാധാനമായിരിക്കൂ...എന്നാണ്. ഇവിടെയാണ് ഇബ്രാഹീമീ പരമ്പരയെ മറ്റു ഇതര വംശങ്ങളില്‍നിന്ന് വ്യതിരിക്തമാക്കി നിര്‍ത്തുന്നത്.
നീണ്ട വര്‍ഷങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ഒരു കുഞ്ഞിക്കാല് കാണാന്‍ കൊതിച്ച് നിരാശ പൂണ്ട മഹതി സാറ ബീവി (റ) തന്റെ അടിമ ഹാജറ ബീവി (റ)യെ ഇബ്രാഹീം (അ) മിന്ന് ഏല്പിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു; എന്റെ അവസ്ഥ ഏതായാലും ഇങ്ങനെയായ സ്ഥിതിക്ക് ഹാജറയിലൂടെയെങ്കിലും എനിക്ക് കണ്മണിയെ ലഭിക്കാതിരിക്കില്ല. തുടര്‍ന്നാണ് ഇസ്മാഈല്‍ (അ) ജനിക്കുന്നത്.
ലാളിച്ച് കൊതി തീരും മുമ്പെ അല്ലാഹുവന്റെ കല്പന വന്നു, ഹാജറ ബീവയെയും മകന് ഇസ്മാഈല്‍ (അ) മിനേയും അങ്ങ് മക്കാ താഴ്വരയിലേക്ക് കൊണ്ടു പോയി താമസിപ്പിക്കണം. ലോകം മാറ്റി മറിച്ച ഉന്നത സംസ്കാരങ്ങളുടെയും ഭരണകൂടങ്ങളൂടെയും അടിക്കല്ല് പാകിയവരുടെ സാഹസവും സഹനവുമാണ് എന്നും അതിന്റെ പ്രശോഭിതമായ ഭാവിക്കും വളര്‍ച്ചക്കും ഹേതുവായിത്തീരുന്നത്. ഉന്നതമായ നേട്ടങ്ങളും ലക്ഷ്യങ്ങളും സംസ്ഥാപിക്കപ്പെടണമെങ്കില്‍ ആരെങ്കിലൊക്കെ പലതും ത്യജിക്കേണ്ടി വരിക ഭൗതിക ലോകത്തിന്റെ നിയാമികതയുടെ ഭാഗമാണത്രെ.
ആള്‍താമസമില്ലാതെ വിജനമായിക്കിടക്കുന്ന മരുക്കാട്ടില്‍ നിന്ന് മടങ്ങി പോകാന്‍ നില്ക്കുന്ന നേരത്ത് ഹാജറ ബീവി ചോദിച്ചു നിങ്ങള്‍ പോവുകയാണോ? വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി വിതുമ്പി നില്ക്കുന്ന പ്രവാചകന് ഇബ്രാഹീം (അ)മിന് ഉത്തരം പറയാന്‍ വാക്കുകളുണ്ടായിരുന്നില്ല, അവസാനം ഹാജറ ബീവിയുടെ അല്ലാഹുവിന്റെ കല്പനയാണോ എന്ന നിശ്വാസത്തിന് ഉത്തരമെന്നോണം തലയാട്ടി, ഇനിയും എന്നെക്കൊണ്ട് സഹിക്കാന്‍ പറ്റില്ല എന്ന ഘട്ടം വന്നപ്പോള്‍ പെട്ടന്ന് തിരിഞ്ഞു നടന്നു. പോകുന്ന നേരത്ത് ഇബ്രാഹീം (അ)ഗദ്ഗദത്തോടെ ഇരുകരങ്ങളും മേല്‍പ്പോട്ടുയര്‍ത്തി പ്രാര്‍ത്ഥിച്ചു 'ഞങ്ങളുടെ നാഥാ എന്റെ സന്താനങ്ങളില്‍ ചിലരെ കൃഷിയില്ലാത്ത ഈ താഴ്വാരയില് നിന്റെ മഹത്തരമാക്കപ്പെട്ട മന്ദിരത്തിന്റെടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. അതിനാല്‍ ജനമനസ്സുകളെ അവരിലേക്ക് തിരിക്കണമേ, കായ്കനികള്‍ ആഹാരമായ് നല്‍കുകയും ചെയ്യണമേ, അവര്‍ നന്ദി കാണിച്ചേക്കാം.(14:37)
പ്രാര്‍ത്ഥനയുടെ ഫലമെന്നോണം തണ്ണീര്‍ ജലത്തിന് വേണ്ടി കാലിട്ടടിച്ച ഹാജറ (റ) യുടെ പൊന്നോമന മകന് ഇസമാഈലി (അ) ന്റെ പാദസ്പര്‍ശനമേറ്റ മരുഭൂമിയില്‍നിന്ന് നീര്‍ജലം പൊട്ടിയൊലിച്ചു. ആ ജലത്തിന്റെ കുമുളകളില് നിന്ന സംസ്കാരങ്ങളുടെ നാമ്പുകളുയര്‍ന്നു ലോകമാസകലം തണലുകള്‍ വിരിക്കുന്ന പടു വൃക്ഷമായി പടര്‍ന്നു പന്തലിച്ചു. മഹതി ഹാജറ അതിനെ സംസം എന്ന് പേരിട്ട് വിളിച്ചു, മാലോകര്‍ അതിനെ വിശുദ്ധ ജലമായി പ്രഖ്യാപിച്ചു. ഒരിറ്റ് ദാഹജലത്തിന് വേണ്ടി ഹാജറ ബീവി നടത്തിയ സഫാ മര്‍വാ പര്വ്വതാഹോരണത്തിന്റെ ദിവ്യ സ്മരണയന്നോണം ഇന്നും ലക്ഷോപലക്ഷം സഫാ മര്‍വാ പര്യടനം തുടരുകയാണ്.
ഖുര്‍ആന്‍ സമര്‍ത്ഥിക്കുന്നു, നിശ്ചയം സ്വഫായും മര്‍വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാണ്(2:158)
എല്ലാം ദൈവികം, ഇബ്രാഹീം നബി (അ) യിലൂടെ പരന്നൊഴുകുന്ന സാന്താന പരമ്പര, സംസ്കാരം, അതില്‍ ഉത്ഭവിച്ച സാമ്രാജ്യങ്ങള്‍, വാസ്തു മാതൃകകള്‍, വിജ്ഞാന വിപ്ലവങ്ങള്‍ തുടങ്ങി തംബുരു മീട്ടുന്നുണ്ട്. ഈ കുടുംബത്തിനുളള അംഗീകാരമാണ് ഓരോ ബലി പെരുന്നാളും. നൂറ്റാണ്ടുകള്‍ പിന്നിട്ട് മറയുമ്പോഴും സജീവമാണ് ഇബ്രാഹീമീചര്യയുടെ ഇലാഹീ സപര്‍ശം.