ഹാജി എം അബ്ദുല്‍ റഹ് മാന്‍ മുസ്ലിയാര്‍ അന്തരിച്ചു

കാസര്‍കോട്: ചേരങ്കൈ ജുമാ മസ്ജിദില്‍ അരനൂറ്റാണ്ട് കാലം ദീനി വിജ്ഞാനം പകര്‍ന്ന പണ്ഡിതന്‍ ഹാജി എം അബ്ദുല്‍ റഹ് മാന്‍ മുസ്ലിയാര്‍ വലിയുസ്താദ് (93) അന്തരിച്ചു. പട്ടാമ്പിയില്‍ മുതുതലയിലെ വീട്ടില്‍ വെച്ച് ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു മരണം. 1953 ലാണ് പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ നിന്ന് അബ്ദുല്‍ റഹ് മാന്‍ മുസ്ലിയാര്‍ ചേരങ്കൈ എന്ന കൊച്ചു പ്രദേശത്ത് എത്തുന്നത്. തുടര്‍ന്നങ്ങോട്ട് ഇരുള്‍ മൂടിയ പ്രദേശത്തിന് വെളിച്ചം പകര്‍ന്നു ഇസ്ലാം മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും പഠിപ്പിച്ചു നാല് തലമുറകള്‍ക്ക് […]

കാസര്‍കോട്: ചേരങ്കൈ ജുമാ മസ്ജിദില്‍ അരനൂറ്റാണ്ട് കാലം ദീനി വിജ്ഞാനം പകര്‍ന്ന പണ്ഡിതന്‍ ഹാജി എം അബ്ദുല്‍ റഹ് മാന്‍ മുസ്ലിയാര്‍ വലിയുസ്താദ് (93) അന്തരിച്ചു. പട്ടാമ്പിയില്‍ മുതുതലയിലെ വീട്ടില്‍ വെച്ച് ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു മരണം.

1953 ലാണ് പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ നിന്ന് അബ്ദുല്‍ റഹ് മാന്‍ മുസ്ലിയാര്‍ ചേരങ്കൈ എന്ന കൊച്ചു പ്രദേശത്ത് എത്തുന്നത്. തുടര്‍ന്നങ്ങോട്ട് ഇരുള്‍ മൂടിയ പ്രദേശത്തിന് വെളിച്ചം പകര്‍ന്നു ഇസ്ലാം മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും പഠിപ്പിച്ചു നാല് തലമുറകള്‍ക്ക് 28 കൊല്ലം വിജ്ഞാനം പകര്‍ന്നു. 1983ല്‍ മകന്‍ സുലൈമാന്‍ ഫൈസിയെ ചേരങ്കൈ ജുമാ മസ്ജിദ് ഖത്തീബ് സ്ഥാനം ഏല്‍പിക്കുകയായിരുന്നു.

ഭാര്യ: പരേതയായ ഫാത്തിമ ഹജ്ജുമ്മ. മറ്റു മക്കള്‍: മുഹമ്മദ് മുസ്ല്യാര്‍ വഹബി, പരേതനായ മൂസ. സഹോദരി: ഹാസിയ ഹജ്ജുമ്മ. ഖബറടക്കം മുതുതല പഴയ ജുമാ മസ്ജിദ് പട്ടാമ്പിയില്‍. ചേരങ്കൈ ജമാഅത്ത് കമ്മിറ്റിയും അന്‍സാറുല്‍ ഇസ്ലാം കമ്മിറ്റിയും അനുശോചിച്ചു.

Haji M Abdul Rahman Musliyar passes away

Related Articles
Next Story
Share it