കുടക് ജില്ലയില്‍ മഴക്കൊപ്പം വ്യാപകമായി ആലിപ്പഴവും വീണു; അത്ഭുതത്തോടെ ഗ്രാമവാസികള്‍

മടിക്കേരി: കുടക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കൊപ്പം ആലിപ്പഴം വീണു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് വ്യാപകമായി ആലിപ്പഴം വീണത്. റോഡുകളിലും കാപ്പിത്തോട്ടങ്ങളിലും വീടുകളുടെ മേല്‍ക്കൂരകളിലും ആലിപ്പഴം ചിതറി വീഴുകയായിരുന്നു. മുള്ളൂര്‍, നിദ്ദ, അങ്കനഹള്ളി, ഗുഡുഗലാലെ എന്നിവിടങ്ങളിലെ തെങ്ങിന്‍ തോപ്പുകളിലടക്കം ആലിപ്പഴം വീണുകിടന്നു. ജലത്തിന്റെ ഒരു രൂപമാണ് ആലിപ്പഴം. ഇടിമിന്നല്‍ മേഘങ്ങളുടെ തണുത്ത മുകള്‍ ഭാഗങ്ങളില്‍ ഒരു തുള്ളി വെള്ളം മരവിപ്പിക്കുമ്പോള്‍ ഈ കാലാവസ്ഥാ പ്രതിഭാസം രൂപം കൊള്ളുന്നു. അങ്ങനെ രൂപംകൊണ്ട ഹിമത്തിന്റെ കഷണങ്ങളെയാണ് ആലിപ്പഴം എന്ന് വിളിക്കുന്നത്. മിക്ക […]

മടിക്കേരി: കുടക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കൊപ്പം ആലിപ്പഴം വീണു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് വ്യാപകമായി ആലിപ്പഴം വീണത്. റോഡുകളിലും കാപ്പിത്തോട്ടങ്ങളിലും വീടുകളുടെ മേല്‍ക്കൂരകളിലും ആലിപ്പഴം ചിതറി വീഴുകയായിരുന്നു. മുള്ളൂര്‍, നിദ്ദ, അങ്കനഹള്ളി, ഗുഡുഗലാലെ എന്നിവിടങ്ങളിലെ തെങ്ങിന്‍ തോപ്പുകളിലടക്കം ആലിപ്പഴം വീണുകിടന്നു. ജലത്തിന്റെ ഒരു രൂപമാണ് ആലിപ്പഴം. ഇടിമിന്നല്‍ മേഘങ്ങളുടെ തണുത്ത മുകള്‍ ഭാഗങ്ങളില്‍ ഒരു തുള്ളി വെള്ളം മരവിപ്പിക്കുമ്പോള്‍ ഈ കാലാവസ്ഥാ പ്രതിഭാസം രൂപം കൊള്ളുന്നു. അങ്ങനെ രൂപംകൊണ്ട ഹിമത്തിന്റെ കഷണങ്ങളെയാണ് ആലിപ്പഴം എന്ന് വിളിക്കുന്നത്. മിക്ക ആലിപ്പഴങ്ങളും 5 മില്ലിമീറ്ററിനും 15 സെന്റീമീറ്ററിനും ഇടയില്‍ വ്യാസമുള്ളവയാണ്. ചിലത് വൃത്താകൃതിയിലും മറ്റ് ചിലത് ചതുര രൂപത്തിലും ഉണ്ടാകും. അതേ സമയം കനത്ത മഴ കുടകില്‍ കാര്‍ഷികവിളകള്‍ നശിക്കാന്‍ ഇടവരുത്തിയിട്ടുണ്ട്.

Related Articles
Next Story
Share it