ഹൈദരലി ശിഹാബ് തങ്ങള്‍ കാരുണ്യസേവന പ്രവര്‍ത്തനങ്ങളുടെ അംബാസിഡര്‍- ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍

ദുബായ്: പൊതുപ്രവര്‍ത്തന രംഗത്ത് ജീവകാരുണ്യസേവനങ്ങള്‍ക്ക് മുന്തിയ പരിഗണനകള്‍ നല്‍കണമെന്നും പരേതനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇക്കാര്യത്തില്‍ സമൂഹത്തിന് മാതൃകയാണെന്നും യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ പറഞ്ഞു. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ഹൈദരലി ശിഹാബ് തങ്ങളുടെ നാമത്തില്‍ നടപ്പിലാക്കുന്ന 'ഇസാദ്' 24ന്റെ ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെസ്റ്റ് ഗോള്‍ഡ് എം.ഡി സമീര്‍ ചെങ്കളം ബ്രോഷര്‍ ഏറ്റുവാങ്ങി. റീജന്‍സി ഗ്രൂപ്പ് സി.ഇ.ഒ ഡോ. അന്‍വര്‍ അമീന്‍ മുഖ്യാതിഥിയായി. ജില്ലാ […]

ദുബായ്: പൊതുപ്രവര്‍ത്തന രംഗത്ത് ജീവകാരുണ്യസേവനങ്ങള്‍ക്ക് മുന്തിയ പരിഗണനകള്‍ നല്‍കണമെന്നും പരേതനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇക്കാര്യത്തില്‍ സമൂഹത്തിന് മാതൃകയാണെന്നും യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ പറഞ്ഞു. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ഹൈദരലി ശിഹാബ് തങ്ങളുടെ നാമത്തില്‍ നടപ്പിലാക്കുന്ന 'ഇസാദ്' 24ന്റെ ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെസ്റ്റ് ഗോള്‍ഡ് എം.ഡി സമീര്‍ ചെങ്കളം ബ്രോഷര്‍ ഏറ്റുവാങ്ങി. റീജന്‍സി ഗ്രൂപ്പ് സി.ഇ.ഒ ഡോ. അന്‍വര്‍ അമീന്‍ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍ സ്വാഗതം പറഞ്ഞു. മുന്‍ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജില്ലാ ഭാരവാഹികളായ സി.എച്ച് നൂറുദ്ദീന്‍, കെ.പി അബ്ബാസ് കളനാട്, സുബൈര്‍ അബ്ദുല്ല, ഇസ്മായില്‍ നാലാംവാതുക്കല്‍, വി.പി റഫീഖ് പടന്ന, പി.ഡി നൂറുദ്ദീന്‍, സുബൈര്‍ കുബണൂര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ ഡോ. ഇസ്മായില്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it