നീറ്റ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടി നജാത്ത് ഖുര്‍ആന്‍ അക്കാദമി വിദ്യാര്‍ത്ഥി ഹാഫിള് മുര്‍ഷിദ്

കാസര്‍കോട്: ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടി തളങ്കര തെരുവത്ത് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ഹാഫിള് മുര്‍ഷിദ് എം.ബി.ബി.എസ് പഠനത്തിന് യോഗ്യത നേടി. 720ല്‍ 665 സ്‌കോര്‍ കരസ്ഥമാക്കിയാണ് മുര്‍ഷിദിന്റെ അഭിമാനകരമായ വിജയം.നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കി ദൗറയോടൊപ്പം മത-ഭൗതിക മേഖലയില്‍ ഉപരി പഠനം നടത്തുന്നതിനിടയിലാണ് ഈ വിജയം നേടിയത്. നേരത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. പ്ലസ് ടു സയന്‍സ് ഓപ്പണായി […]

കാസര്‍കോട്: ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടി തളങ്കര തെരുവത്ത് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ഹാഫിള് മുര്‍ഷിദ് എം.ബി.ബി.എസ് പഠനത്തിന് യോഗ്യത നേടി. 720ല്‍ 665 സ്‌കോര്‍ കരസ്ഥമാക്കിയാണ് മുര്‍ഷിദിന്റെ അഭിമാനകരമായ വിജയം.നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കി ദൗറയോടൊപ്പം മത-ഭൗതിക മേഖലയില്‍ ഉപരി പഠനം നടത്തുന്നതിനിടയിലാണ് ഈ വിജയം നേടിയത്. നേരത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. പ്ലസ് ടു സയന്‍സ് ഓപ്പണായി പഠിച്ച് അഞ്ച് എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. സമസ്ത മദ്രസ പൊതുപരീക്ഷയില്‍ ദേശീയ തലത്തില്‍ അഞ്ചാം തരത്തില്‍ ഏഴാം റാങ്കും ഏഴാം തരത്തില്‍ പത്താം റാങ്കും സ്വന്തമാക്കി. പഠനത്തിലെ മികവിനൊപ്പം ഖുര്‍ആന്‍ ഹിഫ്‌ള്-പാരായണ മത്സരങ്ങളില്‍ ദേശീയതലത്തിലടക്കം നിരവധി തവണ ഒന്നാം സ്ഥാനം ഉള്‍പ്പെടെ മികച്ച വിജയങ്ങള്‍ നേടിയിട്ടുണ്ട്. തായലങ്ങാടിയിലെ മനാഫിന്റെയും തസ്നീമിന്റെയും മകനാണ് ഹാഫിള് മുര്‍ഷിദ്.

Related Articles
Next Story
Share it