ജയിലില്‍ നിന്നിറക്കാന്‍ സഹായിച്ചതിന് നെയ്യാറ്റിന്‍കര ബിഷപ്പിന് നല്‍കാനെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ 10 ലക്ഷം ആവശ്യപ്പെട്ടതായി ദിലീപ് ഹൈകോടതിയില്‍; താന്‍ ദിലീപിനെ സഹായിച്ചിട്ടില്ലെന്ന് ബിഷപ്പ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ഗുരുതര ആരോപണവുമായി നടന്‍ ദിലീപ്. ജയിലില്‍ നിന്നിറക്കാന്‍ തന്റെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടെന്നും ഇതിനായി അദ്ദേഹത്തിന് നല്‍കാനെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ 10 ലക്ഷം ആവശ്യപ്പെട്ടതായും ദിലീപ് പറഞ്ഞു. ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലായിരുന്നു ദിലീപ് ഇക്കാര്യം പറഞ്ഞത്. ഇതിന്റെ വാട്‌സാപ്പ് ചാറ്റുകള്‍ കോടതിക്ക് കൈമാറാമെന്നും ദിലീപ് പറയുന്നു. അതേസമയം കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ […]

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ഗുരുതര ആരോപണവുമായി നടന്‍ ദിലീപ്. ജയിലില്‍ നിന്നിറക്കാന്‍ തന്റെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടെന്നും ഇതിനായി അദ്ദേഹത്തിന് നല്‍കാനെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ 10 ലക്ഷം ആവശ്യപ്പെട്ടതായും ദിലീപ് പറഞ്ഞു. ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലായിരുന്നു ദിലീപ് ഇക്കാര്യം പറഞ്ഞത്. ഇതിന്റെ വാട്‌സാപ്പ് ചാറ്റുകള്‍ കോടതിക്ക് കൈമാറാമെന്നും ദിലീപ് പറയുന്നു.

അതേസമയം കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ ബിഷപ്പ് ഇടപെട്ടിട്ടില്ലെന്നും വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും നെയ്യാറ്റിന്‍കര രൂപത അറിയിച്ചു. ദിലീപുമായോ ആരോപണമുന്നയിച്ചു എന്ന് പറയുന്ന വ്യക്തിയുമായോ നെയ്യാറ്റിന്‍കര ബിഷപ്പിന് യാതൊരു ബന്ധവുമില്ല. ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നതെന്നും നെയ്യാറ്റിന്‍കര രൂപത പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ജാമ്യം ലഭിക്കാന്‍ സഹായിച്ചതിന് പണം ആവശ്യപ്പെട്ട് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിച്ചത്. ആവശ്യം നിരസിച്ചതോടെ ശത്രുതയായെന്നും ദിലീപ് പറയുന്നു.

Related Articles
Next Story
Share it