ജിംഖാന നാലപ്പാട് ട്രോഫി; സക്‌സസ് പോയിന്റ് കോളേജ് എഫ്.സി ജേതാക്കള്‍
ദുബായ്: ജിംഖാന മേല്‍പ്പറമ്പ് ഗള്‍ഫ് ചാപ്റ്റര്‍ നടത്തി വരുന്ന ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ എട്ടാമത് സീസണില്‍ അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഈസാ ഗ്രൂപ്പ് ചെര്‍പളശ്ശേരിയെ പരാചയപ്പെടുത്തി സക്‌സസ് പോയിന്റ് കോളേജ് എഫ്.സി ജേതാക്കളായി. പതിനായിരം ദിര്‍ഹം ക്യാഷ് പ്രൈസാണ് ജേതാക്കള്‍ക്ക് സമ്മാനിക്കുന്നത്. നാലപ്പാട് ഗ്രൂപ്പ് മാനേജര്‍ ഷഹീന്‍ അബൂബക്കര്‍, സഫാ ഗ്രൂപ്പ് ഡയറക്ടര്‍ മന്‍സൂര്‍ തിടില്‍ എന്നിവര്‍ ചേര്‍ന്ന് ജേതാക്കള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.മികച്ച കളിക്കാരനായി സക്‌സസ് പോയിന്റ് […]

ദുബായ്: ജിംഖാന മേല്‍പ്പറമ്പ് ഗള്‍ഫ് ചാപ്റ്റര്‍ നടത്തി വരുന്ന ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ എട്ടാമത് സീസണില്‍ അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഈസാ ഗ്രൂപ്പ് ചെര്‍പളശ്ശേരിയെ പരാചയപ്പെടുത്തി സക്‌സസ് പോയിന്റ് കോളേജ് എഫ്.സി ജേതാക്കളായി. പതിനായിരം ദിര്‍ഹം ക്യാഷ് പ്രൈസാണ് ജേതാക്കള്‍ക്ക് സമ്മാനിക്കുന്നത്. നാലപ്പാട് ഗ്രൂപ്പ് മാനേജര്‍ ഷഹീന്‍ അബൂബക്കര്‍, സഫാ ഗ്രൂപ്പ് ഡയറക്ടര്‍ മന്‍സൂര്‍ തിടില്‍ എന്നിവര്‍ ചേര്‍ന്ന് ജേതാക്കള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.
മികച്ച കളിക്കാരനായി സക്‌സസ് പോയിന്റ് കോളേജിലെ ഹാരിസ്, ഏറ്റവും നല്ല ഗോള്‍ കീപ്പറായി ഈസാ ഗ്രൂപ്പിലെ സമീര്‍, മികച്ച ഫോര്‍വേഡായി ഈസാ ഗ്രൂപ്പിലെ തന്നെ സഞ്ജയ്, ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനായി സക്‌സസ് പോയിന്റിലെ ജിഫ്സണ്‍ ഏറ്റവും നല്ല ഡിഫെന്‍ഡറായി നൗഫല്‍ എന്നിവരെ തിരഞ്ഞെടുത്തു. ഫെയര്‍പ്ലേ അവാര്‍ഡ് ഈ സീസണിലും കോസ്റ്റല്‍ തിരുവനന്തപുരം തന്നെ കരസ്ഥമാക്കി.
സമാപന ചടങ്ങില്‍ ജിംഖാന ഗള്‍ഫ് ചാപ്റ്റര്‍ പ്രസിഡണ്ട് ഹനീഫ മരവയല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അമീര്‍ കല്ലട്ര സ്വാഗതം പറഞ്ഞു.
സഫാ ഗ്രൂപ്പ് ഡയറക്ടര്‍ സലീം സാള്‍ട്ട് കളനാട്, വെല്‍ഫിറ്റ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ സുഹൈര്‍ യഹ്യ തളങ്കര, സഹീര്‍ യഹ്യ തളങ്കര, മുഹമ്മദ് കുഞ്ഞി കാദിരി, സാജു ചെടേക്കാല്‍, ഹമീദ് ചെമ്പരിക്ക, ഇല്ല്യാസ് പള്ളിപ്പുറം, അബ്ദുല്‍ അസീസ് സി.ബി, ഫൈസല്‍ മുഹ്സിന്‍ ദീനാര്‍, അഷ്റഫ് ബോസ്, സമീര്‍ ജീകോം, ഹനീഫ ടി. ആര്‍, നൗഷാദ് വളപ്പില്‍, റഹ്‌മാന്‍ കൈനോത്ത്, നിയാസ് ചേടിക്കമ്പനി, റഹ്‌മാന്‍ ഡി.എല്‍.ഐ, കെഫാ ഭാരവാഹികളായ ജാഫര്‍ റേഞ്ചര്‍, നൗഷാദ്, ആദം തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. റാഫി പള്ളിപ്പുറം നന്ദി പറഞ്ഞു.