ജിംഖാന നാലപ്പാട് ട്രോഫി; അല്‍ സബാ എഫ്.സി ജേതാക്കള്‍

ദുബായ്: ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് ചാപ്റ്റര്‍ നടത്തി ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഒമ്പതാമത് സീസണില്‍ ഒണ്‍ലി ഫ്രഷ് മുട്ടത്തെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് പരാചയപ്പെടുത്തി അല്‍ സബാ എഫ്.സി അജ്മാന്‍ ജേതാക്കളായി.പതിനായിരം ദിര്‍ഹം ക്യാഷ് പ്രൈസാണ് ജേതാക്കള്‍ക്ക് സമ്മാനിച്ചത്. നാലപ്പാട് ഗ്രൂപ്പ് ഡയറക്ടര്‍ അബ്ദുല്ല നാലപ്പാട് ജേതാക്കള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു. മികച്ച കളിക്കാരനായി അല്‍ സബാ എഫ്.സി യുടെ അന്‍സില്‍, നല്ല ഗോള്‍ കീപ്പറായി ഒണ്‍ലി ഫ്രഷ് മുട്ടത്തിലെ […]

ദുബായ്: ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് ചാപ്റ്റര്‍ നടത്തി ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഒമ്പതാമത് സീസണില്‍ ഒണ്‍ലി ഫ്രഷ് മുട്ടത്തെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് പരാചയപ്പെടുത്തി അല്‍ സബാ എഫ്.സി അജ്മാന്‍ ജേതാക്കളായി.
പതിനായിരം ദിര്‍ഹം ക്യാഷ് പ്രൈസാണ് ജേതാക്കള്‍ക്ക് സമ്മാനിച്ചത്. നാലപ്പാട് ഗ്രൂപ്പ് ഡയറക്ടര്‍ അബ്ദുല്ല നാലപ്പാട് ജേതാക്കള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു. മികച്ച കളിക്കാരനായി അല്‍ സബാ എഫ്.സി യുടെ അന്‍സില്‍, നല്ല ഗോള്‍ കീപ്പറായി ഒണ്‍ലി ഫ്രഷ് മുട്ടത്തിലെ ആസിഫ്, മികച്ച ഫോര്‍വേഡ് അല്‍ സബാ എഫ്.സിയുടെ ജസീല്‍, ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരന്‍ അല്‍ സബാ എഫ്. സിയുടെ അംജദ്, നല്ല ഡിഫെന്‍ഡറായി ഒണ്‍ലി ഫ്രഷ് മുട്ടത്തിന്റെ മഷ്‌റൂഖ് എന്നിവരെ തിരഞ്ഞെടുത്തു. ഫെയര്‍പ്ലേ അവാര്‍ഡ് റിനം എ.എഫ്.സി കരസ്ഥമാക്കി. സമാപന ചടങ്ങില്‍ ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് ചാപ്റ്റര്‍ പ്രസിഡണ്ട് ഹനീഫ് മരവയല്‍ അധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ സഫാ ഗ്രൂപ്പ് ഡയറക്ടര്‍ മന്‍സൂര്‍ തിടില്‍, സഫ്വാന്‍ അബ്ദുള്‍ കാദര്‍, മര്‍വാന്‍ അബ്ദുല്‍ കാദര്‍, ഹസീബ് തളങ്കര, അഷ്‌റഫ് ബോസ്, ഹനീഫ ടി.ആര്‍, ഖാലിദ് എ ആര്‍, ആസിഫ് ബി.എ, നൗഷാദ് വളപ്പില്‍, അഹമദ് എ എച്ച, ആരിഫ് കൊത്തിക്കാല്‍, ഷംസീര്‍ ബെണ്ടിച്ചാല്‍, ആഷിക് കോര്‍ണര്‍ വേള്‍ഡ്, ഹസന്‍ മരവയല്‍, അഹമദ് മരവയല്‍, ഇല്ല്യാസ് പള്ളിപ്പുറം, അബ്ദുല്‍ അസീസ് സി.ബി തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി അമീര്‍ കല്ലട്ര സ്വാഗതവും ട്രഷറര്‍ റാഫി പള്ളിപ്പുറം നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it