ജിംഖാന നാലപ്പാട് ട്രോഫി: അബ്‌റിക്കോ എഫ്.സി ജേതാക്കള്‍

ദുബായ്: ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് ചാപ്റ്റര്‍ തുടര്‍ച്ചയായി നടത്തി വരുന്ന ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഏഴാമത് സീസണില്‍ ഗ്ലോബ്ട്രക്കേര്‍സിനെ പരാചയപ്പെടുത്തി അബ്റിക്കോ എഫ്.സി ജേതാക്കളായി. ദുബായ് പൊലീസ് കേണല്‍ ഡോക്ടര്‍ അഹമ്മദ് അബ്ദുല്ല അല്‍ അലി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. നാലപ്പാട് ഗ്രൂപ്പ് എം.ഡി അബ്ദുല്ല നാലപ്പാടും വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ യഹ്‌യ തളങ്കരയും ജേതാക്കള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി അബ്റിക്കോ എഫ്.സി.യുടെ മുജീബിനെയും ഏറ്റവും […]

ദുബായ്: ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് ചാപ്റ്റര്‍ തുടര്‍ച്ചയായി നടത്തി വരുന്ന ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഏഴാമത് സീസണില്‍ ഗ്ലോബ്ട്രക്കേര്‍സിനെ പരാചയപ്പെടുത്തി അബ്റിക്കോ എഫ്.സി ജേതാക്കളായി.
ദുബായ് പൊലീസ് കേണല്‍ ഡോക്ടര്‍ അഹമ്മദ് അബ്ദുല്ല അല്‍ അലി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. നാലപ്പാട് ഗ്രൂപ്പ് എം.ഡി അബ്ദുല്ല നാലപ്പാടും വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ യഹ്‌യ തളങ്കരയും ജേതാക്കള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി അബ്റിക്കോ എഫ്.സി.യുടെ മുജീബിനെയും ഏറ്റവും നല്ല ഗോള്‍ കീപ്പറായി അബ്റിക്കോ എഫ്.സിയുടെ ഫൈസലിനെയും മികച്ച ഫോര്‍വേഡ് ഗ്ലോബ്ട്രക്കേര്‍സിലെ ശരത്, ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുത ഗോള്‍ നേടിയ കളിക്കാരന്‍ അല്‍ സബാ അജ്മാനിലെ ഫായിസ്, ഏറ്റവും നല്ല ഡിഫെന്‍ഡറായി മിദ്ലാജ് എന്നിവരെ തിരഞ്ഞെടുത്തു.
ഫെയര്‍പ്ലേ അവാര്‍ഡ് കോസ്റ്റല്‍ തിരുവനന്തപുരം കരസ്ഥമാക്കി. ഹനീഫ് മരവയല്‍, അബ്ദുല്‍ റഹ്‌മാന്‍ അല്‍ ഹമാദി, മഹര്‍, മുഹമ്മദ് കുഞ്ഞി കാദിരി, മന്‍സൂര്‍ തിടില്‍, ഫൈസല്‍ മുഹ്സിന്‍, ഷാജഹാന്‍, റിയാസ് അപ്‌സര, മൊയ്തീന്‍ പന്നടുക്കം, അഷ്റഫ് ബോസ്, ആസിഫ് വള്ളിയോട്, സമീര്‍ ജികോം, ജാഫര്‍ റേഞ്ചര്‍, അഹമദ് മരവയല്‍ തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ അമീര്‍ കല്ലട്ര നേതൃത്വം നല്‍കി.
ഇല്യാസ് പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സി ബി സ്വാഗതവും റാഫി പള്ളിപ്പുറം നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it