ഗുസ്താവ് ഈഫലല്‍ എന്ന ചരിത്ര പുരുഷന്‍
ഞങ്ങള്‍ ഈഫലിലെത്തുമ്പോള്‍ അസ്തമയ സൂര്യന്‍ സെയിന്‍ നദിക്കരയില്‍ ചെഞ്ചായമണിഞ്ഞ് ഞങ്ങളെ കാത്തിരിക്കുമെന്ന് കരുതിയത് വെറുതെയായി. വേനല്‍ കാലത്താണ് പോലും രാത്രി 9 മണി കഴിഞ്ഞുളള സൂര്യാസ്തമയം. അടുത്ത് നിന്ന്‌നോക്കിയപ്പോള്‍ ഈഫല്‍ ഇരുമ്പില്‍ തീര്‍ത്ത കുറേ ജാമിതീയ രൂപങ്ങള്‍ പോലെ തോന്നിച്ചു. പേ പാര്‍ക്കിംഗില്‍ വണ്ടി നിര്‍ത്തി മുന്നോട്ട് നീങ്ങിയപ്പോള്‍ ദുബായ് നയിഫ് റോഡിലാണോ തങ്ങള്‍ ചെന്നെത്തിയതെന്ന് സംശയം. കാരണം സന്ദര്‍ശകരേക്കാള്‍ കൂടുതല്‍ ബാംഗ്‌ളാദേശി പയ്യന്‍മാര്‍. അവര്‍ ഈഫലിന്റെ പല മോഡലില്‍ തീര്‍ത്ത സ്ഫടികത്തിന്റെയും ലോഹങ്ങളുടെയും കൊച്ചു കൊച്ചു […]
ഞങ്ങള്‍ ഈഫലിലെത്തുമ്പോള്‍ അസ്തമയ സൂര്യന്‍ സെയിന്‍ നദിക്കരയില്‍ ചെഞ്ചായമണിഞ്ഞ് ഞങ്ങളെ കാത്തിരിക്കുമെന്ന് കരുതിയത് വെറുതെയായി. വേനല്‍ കാലത്താണ് പോലും രാത്രി 9 മണി കഴിഞ്ഞുളള സൂര്യാസ്തമയം. അടുത്ത് നിന്ന്‌നോക്കിയപ്പോള്‍ ഈഫല്‍ ഇരുമ്പില്‍ തീര്‍ത്ത കുറേ ജാമിതീയ രൂപങ്ങള്‍ പോലെ തോന്നിച്ചു. പേ പാര്‍ക്കിംഗില്‍ വണ്ടി നിര്‍ത്തി മുന്നോട്ട് നീങ്ങിയപ്പോള്‍ ദുബായ് നയിഫ് റോഡിലാണോ തങ്ങള്‍ ചെന്നെത്തിയതെന്ന് സംശയം. കാരണം സന്ദര്‍ശകരേക്കാള്‍ കൂടുതല്‍ ബാംഗ്‌ളാദേശി പയ്യന്‍മാര്‍. അവര്‍ ഈഫലിന്റെ പല മോഡലില്‍ തീര്‍ത്ത സ്ഫടികത്തിന്റെയും ലോഹങ്ങളുടെയും കൊച്ചു കൊച്ചു […]
ഞങ്ങള്‍ ഈഫലിലെത്തുമ്പോള്‍ അസ്തമയ സൂര്യന്‍ സെയിന്‍ നദിക്കരയില്‍ ചെഞ്ചായമണിഞ്ഞ് ഞങ്ങളെ കാത്തിരിക്കുമെന്ന് കരുതിയത് വെറുതെയായി. വേനല്‍ കാലത്താണ് പോലും രാത്രി 9 മണി കഴിഞ്ഞുളള സൂര്യാസ്തമയം.
അടുത്ത് നിന്ന്‌നോക്കിയപ്പോള്‍ ഈഫല്‍ ഇരുമ്പില്‍ തീര്‍ത്ത കുറേ ജാമിതീയ രൂപങ്ങള്‍ പോലെ തോന്നിച്ചു. പേ പാര്‍ക്കിംഗില്‍ വണ്ടി നിര്‍ത്തി മുന്നോട്ട് നീങ്ങിയപ്പോള്‍ ദുബായ് നയിഫ് റോഡിലാണോ തങ്ങള്‍ ചെന്നെത്തിയതെന്ന് സംശയം. കാരണം സന്ദര്‍ശകരേക്കാള്‍ കൂടുതല്‍ ബാംഗ്‌ളാദേശി പയ്യന്‍മാര്‍. അവര്‍ ഈഫലിന്റെ പല മോഡലില്‍ തീര്‍ത്ത സ്ഫടികത്തിന്റെയും ലോഹങ്ങളുടെയും കൊച്ചു കൊച്ചു രൂപങ്ങളുമായി വിടാതെ പിന്തുടരുകയാണ് സന്ദര്‍ശകരെ. കുറേ ബംഗാളികള്‍ ചായയും വെള്ളവും സമൂസയും സാന്‍വിച്ചുകളുമായി വേറെയും. ഞങ്ങള്‍ ഇന്ത്യക്കാരാണെന്ന് മനസ്സിലാക്കിയാവണം 'മാമൂ മാമൂ, കുസ് ലേലോ' എന്നും പറഞ്ഞു ഞങ്ങളെ അവര്‍ വിടാതെ വളഞ്ഞത്. ബ്രോണ്‍സില്‍ തീര്‍ത്ത കുഞ്ഞു ഈഫലിന്റെ കീ ചെയിനുകള്‍ ഓരോ എണ്ണം മൂവരും വാങ്ങി. 10 യൂറോയാണ് ഒരെണ്ണത്തിന്റെ വില. മറ്റൊരു ബംഗാളി, ഫ്‌ളാസ്‌കില്‍ ചായയും സമൂസയും നിറച്ച് ഞങ്ങളെ ദയനീയമായി നോക്കിയപ്പോള്‍ അവനെ നിരാശപ്പെടുത്തേണ്ടെന്ന് കരുതി ഓരോ ചായയും സമൂസയും വാങ്ങിക്കുടിച്ച് അവനെയും ഞങ്ങള്‍ തൃപ്തിപ്പെടുത്തി. ശേഷം 25 യൂറോ വീതം ഓരോരുത്തരും നല്‍കി ഈഫലില്‍ കയറാനുള്ള ടിക്കറ്റും സ്വന്തമാക്കി എലവേറ്ററില്‍ കയറി നേരെ രണ്ടാമത്തെ ഫ്‌ളാറ്റ് ഫോമിലേക്ക്.
ലോകോത്തര കാറ്ററിംഗ്‌സിന്റെ കൂട്ടത്തില്‍ ജോര്‍ജിയോ അര്‍മാനിയുടെ റസ്റ്റോറന്റുമുണ്ടവിടെ. കാപ്പിയുടെയും ക്യാപ്പൂച്ചിനോയുടെയും സ്‌നാക്‌സിന്റെയും വിലയറിയാന്‍ വെറുതെ മെനുവില്‍ വിരലോടിച്ചപ്പോള്‍ കൈ പൊളളി മൂവരും മുഖത്തോട് മുഖം നോക്കി. ദുബായ് 'ബുര്‍ജ് ഗലീഫ'യിലും ഇത് പോലെ അര്‍മാനിയുടെ ഒരു കഫേയുണ്ട്. 25-ാം നിലയില്‍. മുമ്പൊരിക്കല്‍ അവിടം സന്ദര്‍ശിച്ചപ്പോള്‍ ഏകദേശം നൂറ് ദിര്‍ഹമായിരുന്നു ഒരു കപ്പ് ചായയുടെ വില. അതില്‍ നിന്നൊട്ടും കുറവല്ല ഇവിടെയും.
നേരെ അവിടന്ന് പോയി മൂന്നാമത്തെ ഫ്‌ളാറ്റ്‌ഫോമിലെത്തി. ഷോപ്പിംഗ് സെന്ററുകളുടെ വിസ്മയ ലോകം. ഗ്യാനി വെര്‍സാച്ചി, ബവള്‍ഗാറി, ഷനാല്‍, സാറാ, ലെവിസ്, അഡിഡാസ്, പൂമാ, റിബോക്, നൈക്ക്, പ്രാഡാ, ലൂയിസ് വെര്‍ട്ടണ്‍, ഹെര്‍മിസ്, ഗൂച്ചി, കാര്‍ട്ടിയര്‍, റോളക്‌സ്, മോണ്ട് ബ്ലാങ്ക്, സ്വരോസ്‌കി, ബര്‍ബറി, ചോപാര്‍ഡ്, ഡ്യൂപോണ്ട്, ഡോള്‍ചി ആന്റ് ഗബ്ബാന തൊട്ട് ഡീസല്‍ വരേയുള്ള വിശ്വോത്തര ബ്രാന്റുകള്‍.
ക്രയവിക്രയങ്ങളൊന്നും അധികം നടക്കുന്നില്ലെങ്കിലും എല്ലാരും ചുമ്മാ എത്തി നോട്ടങ്ങളിലും ചുറ്റിത്തിരിയലുകളിലും വ്യാപൃതരായുണ്ട്. ആ ഉയരത്തില്‍ നിന്നും കൊണ്ട് പാരീസ് നഗരം ആസ്വദിക്കുക മാത്രമാണ് ഞങ്ങളടക്കം എല്ലാവരും.
രണ്ടും മൂന്നും നിലകളല്ലാതെ അധികം ഉയരമുള്ള കെട്ടിടങ്ങളൊന്നും പാരീസിലില്ല. രാത്രിയെ പകലാക്കുന്ന വൈദ്യുതി ദീപങ്ങളാലലംകൃതമായ പാരീസ്, അതൊരു കാണേണ്ട കാഴ്ച തന്നെയാണ്.
വെറും 5 യൂറോയ്ക്ക് ഗോവണിപ്പടി കയറി മുകളിലെത്താനുള്ള സൗകര്യമുണ്ടെന്നത് സെക്യൂരിറ്റി പറഞ്ഞാണറിഞ്ഞത്. ഞങ്ങള്‍ ടൂറിസ്റ്റല്ല. ട്രാവലറാണ്. പൈസ സേവ് ചെയ്യാന്‍ പറ്റുന്ന എല്ലാ മാര്‍ഗങ്ങളും തീര്‍ച്ചയായും അവലംബിക്കണമെന്ന് ആദ്യം തന്നെ ശട്ടം കെട്ടിയതിനാല്‍ ആ ഇരുപത് യൂറോ ഓരോരുത്തര്‍ക്കും പോയിക്കിട്ടി. അല്ലെങ്കില്‍ ഞങ്ങള്‍ ചവിട്ടുപടികളെ ആശ്രയിച്ചേനെ. എത്ര കിതച്ചാലും പണം പോകാതെ നോക്കിയേനെ. സന്ദര്‍ശകര്‍ പിന്നെയും വന്നും പോയ്‌ക്കൊണ്ടുമിരുന്നു. പല ദേശക്കാര്‍,ഭാഷക്കാര്‍, കോലക്കാര്‍, വര്‍ണക്കാര്‍, നേരം 11 മണിയോടടുക്കുന്നു. ഇനി സന്ദര്‍ശകരെ കയറാന്‍ അനുവദിക്കുകയില്ലെന്നും കയറിയവര്‍ താഴെ ഇറങ്ങണമെന്നുള്ള അറിയിപ്പും കൂടി വന്നപ്പോള്‍ ഞങ്ങളിറങ്ങി.
മടക്കയാത്രയില്‍ ഞാന്‍ ഒന്നു കൂടി തിരിഞ്ഞു നോക്കി ഈഫലിനെ. ഭരണകൂടത്തിന്റെ പൂര്‍ണ അനുമതിയോടെ ഗുസ്താവ് ഏറ്റെടുത്ത ഈ ദൗത്യം അല്‍പം കഴിഞ്ഞപ്പോള്‍, പലരുടെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന്, ഖജനാവില്‍ പൈസയില്ലെന്ന കാരണം പറഞ്ഞ്, തുച്ഛമായ തുക നല്‍കി, സര്‍ക്കാര്‍ കയ്യൊഴിയുകയായിരുന്നു. സ്വയം അധ്വാനിച്ചും അപ്പന്റെ സ്വത്തു വകകള്‍ വിറ്റും ഭാര്യയുടെ പണ്ടങ്ങള്‍ പണയപ്പെടുത്തിയും അറിയാവുന്നവരോടൊക്കെ കടം വാങ്ങിയും സ്വരുപിച്ച പണം കൊണ്ട് താന്‍ താലോലിച്ച സ്വപ്‌നം പൂര്‍ത്തിയാക്കിയ ഈഫലിന്റെ കഥയോര്‍ത്ത് മടക്കയാത്രയില്‍ മനസ്സ് തേങ്ങി. ഒന്നുണ്ട്, ഭരണകൂടം അങ്ങനെ പറ്റേ ഗുസ്താവിനെ കയ്യൊഴിഞ്ഞു എന്ന് പറയാനാവില്ല. എന്തായാലും യൂറോപ്യരല്ലേ. 20 കൊല്ലത്തേക്കവര്‍ അദ്ദേഹത്തിന് പാട്ടത്തിന് നല്‍കി.
സന്ദര്‍ശകരില്‍ നിന്നും പിരിഞ്ഞു കിട്ടുന്ന വരുമാനം അയാളോടെടുത്തു കൊളളാനും കല്‍പിച്ചു. ഗുസ്താവിനെ ദൈവം കയ്യൊഴിഞ്ഞില്ലെന്നു വേണം കരുതാന്‍. പണി പൂര്‍ത്തിയാവാന്‍ ചിലവാക്കിയതിന്റെ പത്തിരട്ടി കൂടുതല്‍ പണം പിന്നീട് അയാളുടെ കീശയില്‍ വന്നു ചേര്‍ന്നു എന്നത് കാലത്തിന്റെ കാവ്യ നീതി.
'നെവര്‍ ഗിവ് അപ് ബി. കോണ്‍ഫിഡന്റ്' എന്ന് പറയാറില്ലേ. അത് തന്നെ. ഏത് കൂരിരുട്ടിലും വെളിച്ചത്തിന്റെ ഒരു തരി കണ്ടെത്താന്‍ മനസ്സുള്ളവരെ അനിവാര്യമായും വിജയം തേടിയെത്തും എന്നുളള സത്യമാണ് ഗുസ്താവ് ഈഫല്‍ നമ്മോട് പറഞ്ഞത്. സമ്പത്താണോ കണ്ട സ്വപ്‌നമാണോ വലുതെന്ന ചോദ്യം ഉയരുമ്പോള്‍ ഗുസ്താവ് ഈഫലിനെ ഓര്‍മയിലോട്ട് കൊണ്ട് വരിക. കാരണം ചരിത്ര പുരുഷന്‍മാര്‍ ജീവനേക്കാളും സമ്പത്തിനേക്കാളുമൊക്കെ സ്വപ്‌നത്തിനു വില കല്‍പിച്ച ഗുസ്താവിനെപ്പോലുള്ളവരായിരുന്നു. സന്ദര്‍ശക ബാഹുല്യം കണക്കിലെടുത്തും സപ്താല്‍ഭുതങ്ങളില്‍ ഒന്നെന്ന വിധിയെഴുത്തും മാനിച്ച്, ഈഫലിനെ 20 വര്‍ഷം കഴിഞ്ഞ് 'ഡിസ്മാന്റില്‍' ചെയ്യാമെന്ന കരാര്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു. സന്ദര്‍ശകര്‍ക്കുളള പ്രവേശനാനുമതി നില നിര്‍ത്തിക്കൊണ്ടു തന്നെ അഡീഷണലായി അതിനെ സൈനിക റേഡിയോ നിലയമായും ടെലികമ്മ്യൂണിക്കേഷന്‍ കേന്ദ്രമായും മാറ്റുകയാണ് പിന്നീട് സര്‍ക്കാര്‍ ചെയ്തത്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ നോക്കിക്കണ്ട ഒരേ ഒരു അത്ഭുതവും ഈഫല്‍ ടവര്‍ തന്നെയാണ്. പ്രതിവര്‍ഷം ഏഴുപത് ലക്ഷം പേര്‍ എന്ന നിരക്കില്‍. അതില്‍ തന്നെ 75% വിദേശികളും. ഇന്ന് ലോകത്ത് കാണുന്ന ഏതേത് അംബരചുംബികളായ കെട്ടിടങ്ങളുടെയും നിര്‍മിതിക്ക് വഴി വെച്ചത് ഈഫലല്ലാതെ മറ്റൊന്നുമല്ലെന്ന് ലോകത്തിന്റെ നെറുകയില്‍ നിന്നും കൊണ്ട് ഈ ടവര്‍ നമ്മെ സാക്ഷ്യപ്പെടുത്തുന്നു. നേരം പാതിരാവോടടുത്തു. ബാക്കി നാളെയാവാം എന്നും പറഞ്ഞവന്‍ റോയല്‍ എന്‍ഫീല്‍ഡ് സ്റ്റാര്‍ട്ട് ചെയ്തു പോവുന്നതും നോക്കി ഞാന്‍ ഏറെ നേരം നിന്നു.
അസാധ്യമെന്നു തന്നെ കരുതിയ ഒരതിജീവനത്തെ സാധ്യമാക്കിയ ബാഗ്ദാദിലെ പഴയ ഷഹര്‍സാദയുടെ കഥ പറച്ചിലിനിടയില്‍ ആരും കേള്‍ക്കാതെ പോയ ആ ഗദ്ഗദത്തിന്റെ കുത്തൊഴുക്കുകള്‍ക്കിടയിലെവിടെയോ വെച്ചാണ് അമീര്‍ പള്ളിയാന്റെ യാത്രാനുഭവങ്ങളും നനവാര്‍ന്ന് നില്‍ക്കുന്നതെന്ന് പിന്നത്തെ രാത്രികളില്‍ പറഞ്ഞ കഥകളിലൂടെ എനിക്ക് ബോധ്യപ്പെടുകയായിരുന്നു. ആയിരത്തൊന്ന് രാവുകള്‍ ഒരര്‍ഥത്തില്‍ കഥ കീഴ്‌പ്പെടുത്തിയ മരണത്തിന്റെ ആശങ്കയാണെങ്കില്‍ അമീറിന്റെ യാത്രാ വിവരണങ്ങള്‍ സ്വയം പടരാന്‍, വിങ്ങലും വിസ്മയങ്ങളും പകര്‍ന്നു നല്‍കാന്‍ ഓരോ ജീവിതവും പിടയുന്നതിന്റെ നേര്‍കാഴ്ചകളായിരുന്നു. സ്വയമനുഭവിച്ച അനുഭവങ്ങളെ അതേ രീതിയില്‍, തീവ്രതയില്‍ സഹമനുഷ്യരിലേക്ക് പകരാനുള്ള തിടുക്കങ്ങളില്‍ വെച്ചാണ് ഭാഷയുമായുള്ള അപരിഹാര്യമായ കെട്ടിമറിച്ചില്‍ യാത്രാവിവരണങ്ങളുടെ ആത്മജീവിതമാകുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.