കുട്ടികള്‍ക്ക് ചെണ്ടമേള പരിശീലനവുമായി ഗുരുവാദ്യ സംഘം

പാലക്കുന്ന്: ചെണ്ട-ശിങ്കാരി മേളങ്ങളില്‍ അരങ്ങേറ്റം കുറിച്ച് രണ്ടു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ പള്ളിക്കര തെക്കേക്കുന്നിലെ ഗുരുവാദ്യ സംഘം പുത്തന്‍ തലമുറയിലെ കുട്ടികളെ കണ്ടെത്തി ചെണ്ടമേള പരിശീലനത്തിന് തുടക്കമിട്ടു. ഗുരുവാദ്യ സംഘത്തിന്റെ 20-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഉദുമ, പള്ളിക്കര, അജാനൂര്‍ പഞ്ചായത്തുകളിലെ 55 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.ചെണ്ടമേള പരിശീലന പരിപാടിക്ക് ഗുരുവാദ്യ സംഘം കലാകാരന്മാരായ സജിത്ത്, പ്രശാന്ത്, റോഷന്‍, സന്ദീപ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. 2023 ഫെബ്രുവരിയില്‍ കുട്ടികള്‍ അരങ്ങേറ്റം കുറിക്കും. ബി.ടി. കമലാക്ഷനാണ് ഗുരുവാദ്യസംഘത്തിന്റെ പ്രസിഡണ്ട്.ടി.കെ. സജിത്ത് […]

പാലക്കുന്ന്: ചെണ്ട-ശിങ്കാരി മേളങ്ങളില്‍ അരങ്ങേറ്റം കുറിച്ച് രണ്ടു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ പള്ളിക്കര തെക്കേക്കുന്നിലെ ഗുരുവാദ്യ സംഘം പുത്തന്‍ തലമുറയിലെ കുട്ടികളെ കണ്ടെത്തി ചെണ്ടമേള പരിശീലനത്തിന് തുടക്കമിട്ടു. ഗുരുവാദ്യ സംഘത്തിന്റെ 20-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഉദുമ, പള്ളിക്കര, അജാനൂര്‍ പഞ്ചായത്തുകളിലെ 55 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.
ചെണ്ടമേള പരിശീലന പരിപാടിക്ക് ഗുരുവാദ്യ സംഘം കലാകാരന്മാരായ സജിത്ത്, പ്രശാന്ത്, റോഷന്‍, സന്ദീപ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. 2023 ഫെബ്രുവരിയില്‍ കുട്ടികള്‍ അരങ്ങേറ്റം കുറിക്കും. ബി.ടി. കമലാക്ഷനാണ് ഗുരുവാദ്യസംഘത്തിന്റെ പ്രസിഡണ്ട്.
ടി.കെ. സജിത്ത് ജനറല്‍ സെക്രട്ടറിയും. 2002ല്‍ പാലക്കുന്ന് ക്ഷേത്ര ഭരണി ഉത്സവ കൊടിയേറ്റ നാളില്‍ അരങ്ങേറ്റം കുറിച്ച ഗുരുവാദ്യ സംഘം രാജ്യത്തിലെ പേരെടുത്ത ശിങ്കാരിമേള ട്രൂപ്പായി വളര്‍ന്നത് ചരിത്രം.
മുംബൈ ഷണ്‍മുഖാനന്ദ ഹാളില്‍ മേളം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് വഴിത്തിരിവായി.
2017ല്‍ രാജ്യതലസ്ഥാനത്ത് അയ്യപ്പ വിളക്ക് ഉത്സവത്തിനും കൂടാതെ കോയമ്പത്തൂര്‍, ചെന്നൈ, ബംഗളൂരു തുടങ്ങിയ പട്ടണങ്ങളില്‍ വിവിധ ആഘോഷ പരിപാടികളിലേക്കും മേളം അവതരിപ്പിക്കാന്‍ ക്ഷണം കിട്ടി.
2019ല്‍ തൃശൂരില്‍ നടന്ന സംസ്ഥാന ശിങ്കാരി സംഘത്തിന്റെ 2000 പേര്‍ പങ്കെടുത്ത ശിങ്കാരി പൂരം മെഗാ മേളയിലും പങ്കെടുത്തു.

Related Articles
Next Story
Share it