ഗുരുപുരത്തെ കള്ളനോട്ട് കേസ്: പ്രതിക്കായി ഊര്‍ജിത അന്വേഷണം
കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടില്‍ നിന്നും കണ്ടെത്തിയത് ആറുകോടി 96 ലക്ഷത്തിന് തുല്യമായ വ്യാജ കറന്‍സികള്‍. പെട്രോള്‍ പമ്പിന് വടക്കുഭാഗത്തെ വീട്ടില്‍ നിന്നാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവിടെ താമസിച്ചുവന്ന അബ്ദുല്‍റസാഖിനെ പ്രതിചേര്‍ത്ത് അമ്പലത്തറ പൊലീസ് കേസെടുത്തു. കള്ളനോട്ടുകള്‍ കണ്ടെത്തി 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസിന് പ്രഥമ വിവര പട്ടിക തയ്യാറാക്കാനായത്. ഇത്രയും നോട്ടുകള്‍ എണ്ണി നമ്പറുകള്‍ സഹിതം റെക്കോര്‍ഡാക്കാന്‍ 24ലധികം മണിക്കൂര്‍ സമയം എടുത്തതാണ് എഫ്.ഐ.ആര്‍. തയ്യാറാക്കുന്നതും വൈകിച്ചത്. ബുധനാഴ്ച രാത്രി 7.45നാണ് […]

കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടില്‍ നിന്നും കണ്ടെത്തിയത് ആറുകോടി 96 ലക്ഷത്തിന് തുല്യമായ വ്യാജ കറന്‍സികള്‍. പെട്രോള്‍ പമ്പിന് വടക്കുഭാഗത്തെ വീട്ടില്‍ നിന്നാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവിടെ താമസിച്ചുവന്ന അബ്ദുല്‍റസാഖിനെ പ്രതിചേര്‍ത്ത് അമ്പലത്തറ പൊലീസ് കേസെടുത്തു. കള്ളനോട്ടുകള്‍ കണ്ടെത്തി 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസിന് പ്രഥമ വിവര പട്ടിക തയ്യാറാക്കാനായത്. ഇത്രയും നോട്ടുകള്‍ എണ്ണി നമ്പറുകള്‍ സഹിതം റെക്കോര്‍ഡാക്കാന്‍ 24ലധികം മണിക്കൂര്‍ സമയം എടുത്തതാണ് എഫ്.ഐ.ആര്‍. തയ്യാറാക്കുന്നതും വൈകിച്ചത്. ബുധനാഴ്ച രാത്രി 7.45നാണ് പൊലീസ് കള്ളനോട്ടുകള്‍ കണ്ടെത്തുന്നത്. എണ്ണുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത് ഇന്നലെ രാത്രി 12 മണിയോടെയാണ്. 11.58നാണ് പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 28 മണിക്കൂര്‍ നീണ്ട അധ്വാനത്തിന് ശേഷമാണ് പൊലീസിന് വ്യാജ നോട്ടുകളുടെ എണ്ണം തിട്ടപ്പെടുത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായത്. ഇന്‍സ്‌പെക്ടര്‍ കെ. പ്രജീഷിന്റെ പരാതിയിലാണ് അബ്ദുല്‍റസാഖിനെതിരെ കേസെടുത്തത്. കണ്ടെത്തിയ നോട്ടുകെട്ടുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താനായില്ല. നോട്ടുകെട്ടുകളിറക്കിയതിന് പിന്നില്‍ വന്‍ സംഘം ഉണ്ടെന്നാണ് സംശയം.