ഗുരുദേവന്‍ മനുഷ്യനെ മനുഷ്യനായി കാണാന്‍<br>പഠിപ്പിച്ചു-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

നീലേശ്വരം: ജാതിവ്യവസ്ഥിതിക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ പോരാടി ശ്രീനാരായണ ഗുരുദേവന്‍ കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേക്ക് നയിച്ചുവെന്ന് തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ദുഷിച്ചു നാറിയ ജാതി വ്യവസ്ഥിതിയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ പരിഷ്‌കര്‍ത്താവാണ് ഗുരുദേവന്‍.ക്ഷേത്രങ്ങളും വിദ്യാലയങ്ങളും സ്ഥാപിച്ചു അവര്‍ണ്ണരുടെ ഉന്നമനത്തിന് വേണ്ടി ഗുരു പ്രവര്‍ത്തിച്ചു. തുറന്ന സമീപനവും അഹിംസാപരമായ തത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം തന്നെ സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ശിവഗിരി മഠത്തിന്റെ അധീനതയിലുള്ള ബങ്കളം കൂട്ടപ്പുന്നയിലെ ശ്രീനാരായണ ആശ്രമത്തില്‍ […]

നീലേശ്വരം: ജാതിവ്യവസ്ഥിതിക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ പോരാടി ശ്രീനാരായണ ഗുരുദേവന്‍ കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേക്ക് നയിച്ചുവെന്ന് തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ദുഷിച്ചു നാറിയ ജാതി വ്യവസ്ഥിതിയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ പരിഷ്‌കര്‍ത്താവാണ് ഗുരുദേവന്‍.
ക്ഷേത്രങ്ങളും വിദ്യാലയങ്ങളും സ്ഥാപിച്ചു അവര്‍ണ്ണരുടെ ഉന്നമനത്തിന് വേണ്ടി ഗുരു പ്രവര്‍ത്തിച്ചു. തുറന്ന സമീപനവും അഹിംസാപരമായ തത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം തന്നെ സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ശിവഗിരി മഠത്തിന്റെ അധീനതയിലുള്ള ബങ്കളം കൂട്ടപ്പുന്നയിലെ ശ്രീനാരായണ ആശ്രമത്തില്‍ ശ്രീനാരായണ ഗുരുജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുമന്ദിര നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ. സി ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഉദിനൂര്‍ സുകുമാരന്‍ ആമുഖഭാഷണവും പ്രസാദ് ശാന്തി ചെറുപുഴ അനുഗ്രഹ പ്രഭാഷണവും നടത്തി. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. പ്രകാശന്‍ മുഖ്യാതിഥിയായി. ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, പഞ്ചായത്ത് മെമ്പര്‍മാരായ വി. രാധ, പ്രഭാകരന്‍ മാസ്റ്റര്‍, വി മധു, കെ. കുഞ്ഞിരാമന്‍ കുരുടില്‍, ശാന്ത മൂലായപ്പള്ളി, വിനോദ് ആറ്റിപ്പില്‍, കെ. വി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ച് രാവിലെ അഞ്ച് മണിക്ക് ശാന്തി ഹവനം, ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള വിവിധ മത്സരങ്ങള്‍, മാതൃസമിതി അംഗങ്ങള്‍, പുതിയകണ്ടം വുമണ്‍സ് സ്റ്റാര്‍ ക്ലബിലെ പെണ്‍കുട്ടികള്‍ എന്നിവര്‍ അവതരിപ്പിച്ച ഓണം- കൈകൊട്ടിക്കളി ശ്രദ്ധേയമായി. തുടര്‍ന്ന് പായസ വിതരണവുമുണ്ടായി.

Related Articles
Next Story
Share it