യു.എ.ഇ ദേശീയ ദിനാഘോഷം ചരിത്ര സംഭവമാക്കും-കെ.എം.സി.സി
ദുബായ്: ദുബായ് കെ.എം.സി.സി ഈദ് അല്‍ ഇതിഹാദിന്റെ ഭാഗമായി ഡിസംബര്‍ ഒന്നിന് അല്‍ നാസര്‍ ലൈസര്‍ ലാന്‍ഡില്‍ നടത്തുന്ന ആഘോഷ ചരിത്ര സംഭവമാകുവാന്‍ ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. സോഷ്യല്‍ മീഡിയ പ്രചാരണം ശക്തമാക്കാനും ദേര, ബര്‍ ദുബായ്, കറാമ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ പര്യടനം നടത്താനും തീരുമാനിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലികുട്ടി, എം.എ യൂസഫലി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം തുടങ്ങിയവരോടൊപ്പം അറബ് പ്രമുഖരും പങ്കെടുക്കും. കള്‍ച്ചറല്‍ പ്രോഗ്രാം, അറബിക് ഡാന്‍സ്, കോല്‍ക്കളി, ഒപ്പന, കളരിപ്പയറ്റ്, കൊല്ലം ഷാഫി, ആദില്‍ അത്തു മമ്മാലി, രഹ്ന തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഇശല്‍ നിലാവും അരങ്ങേറും.
ദേശീയ ദിനാഘോഷം വേറിട്ടതാകാന്‍ ജില്ലയിലെ അഞ്ചു മണ്ഡലം കമ്മിറ്റികളും മുനിസിപ്പല്‍ പഞ്ചായത്ത് കമ്മിറ്റികളും സജീവമായി രംഗത്തുണ്ട്. അബു ഹൈല്‍ കെ. എം.സി.സി. പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഷറഫ് ബായാര്‍ സ്വാഗതം പറഞ്ഞു. മുന്‍ ജില്ലാ ഭാരവാഹികളായ അഫ്‌സല്‍ മൊട്ടമല്‍, റാഫി പള്ളിപ്പുറം, റഷീദ് ഹാജി കല്ലിങ്കാല്‍, ജില്ല ഭാരവാഹികളായ സി.എച്ച് നൂറുദ്ദീന്‍, റഫീഖ് പടന്ന, ഹസൈനാര്‍ ബീജന്തടുക്ക, കെ.പി അബ്ബാസ്, മൊയ്തീന്‍ ബാവ, ബഷീര്‍ സി.എ, ഫൈസല്‍ മുഹ്‌സിന്‍, പി.ഡി നൂറുദ്ദീന്‍, റഫീഖ് എ.സി, ബഷീര്‍ പാറപ്പള്ളി, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, റഫീഖ് മാങ്ങാട്, അഷ്‌കര്‍ ചൂരി, ഹനീഫ് കട്ടക്കാല്‍, മന്‍സൂര്‍ മര്‍ത്ത്യ, സത്താര്‍ ആലമ്പാടി, സുഹൈല്‍ കോപ്പ, സഫ്വാന്‍ അണങ്കൂര്‍ സംബന്ധിച്ചു. ട്രഷറര്‍ ഡോ. ഇസ്മയില്‍ മൊഗ്രാല്‍ നന്ദി പറഞ്ഞു.