ദുബായ് ജില്ലാ കെ.എം.സി.സി 1000 യൂണിറ്റ് രക്തം നല്‍കും

ദുബായ്: ദുബായ് കെ.എം. സി.സി കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് ദുബായ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ 5000 യൂണിറ്റ് ബ്ലഡ് ശേഖരണത്തിന് തുടക്കം കുറിക്കുന്ന പദ്ധതിയില്‍ ജില്ലാ കമ്മിറ്റി 1000 യുണിറ്റ് രക്തം നല്‍കാനും ക്യാമ്പ് വിജയമാക്കാനും ദുബായ് കെ.എം. സി.സി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. മെയ് 4ന് രാവിലെ 8.30 മുതല്‍ ഉച്ചക്ക് 2.30 വരെയാണ് കാമ്പ്. ജില്ലയിലെ മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് വനിത വിങ് ഭാരവാഹികളും പ്രവര്‍ത്തകരും ജില്ലയിലെ ഹാപ്പിനെസ്സ് ടീം അംഗങ്ങളും രക്തദാനം ചെയ്യും. ദുബായ് കെ.എം.സി.സി ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഹനീഫ് ടി.ആര്‍ സ്വാഗതം പറഞ്ഞു. അഫ്‌സല്‍ മെട്ടമ്മല്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, എന്‍.കെ ഇബ്രാഹിം സംസ്ഥാന നിരീക്ഷകന്മാരായി പങ്കെടുത്തു. ഹനീഫ് കല്‍മാട്ട മുഖ്യാതിഥിയായി. അഷ്റഫ് ബായാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ഡോ.ഇസ്മായില്‍ മൊഗ്രാല്‍ നന്ദി പറഞ്ഞു. റാഫി പള്ളിപ്പുറം, സലാം തട്ടാനിച്ചേരി, സി.എച്ച് നൂറുദ്ദീന്‍, ഇസ്മായില്‍ നാലാം വാതുക്കല്‍, സുബൈര്‍ അബ്ദുല്ല, റഫീഖ് പടന്ന, ഹസ്സൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്സിന്‍, സി.എ ബഷീര്‍ പള്ളിക്കര, പി.ഡി നൂറുദ്ദീന്‍, അഷ്റഫ് ബായാര്‍, സുബൈര്‍ കുബണൂര്‍, സിദ്ദീഖ് ചൗക്കി, ആസിഫ് ഹൊസങ്കടി സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it