യു.എ.ഇ ഖാസിലേന്‍ ജമാഅത്ത് 5 ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തും

ദുബായില്‍ നടന്ന യു.എ.ഇ ഖാസിലേന്‍ ജമാഅത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ സംബന്ധിച്ചവര്‍
ദുബായ്: റമദാനില്‍ യു.എ.ഇ ഖാസിലേന്‍ ജമാഅത്ത് 5 ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനം നടത്തും. വര്‍ഷംതോറും നടത്തിവരാറുള്ള റമദാന്‍ കിറ്റ് വിതരണം, രോഗികള്‍ക്കും വിധവകള്‍ക്കുമുള്ള ധനസഹായം, ഈദ്, വിദ്യഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, കല്ല്യാണ ധനസഹായം, വീട് നിര്‍മ്മാണ ധനസഹായം എന്നിവ നല്‍കാന്‍ യു.എ.ഇ ഖാസിലേന്‍ ജമാഅത്ത് എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ഫൈസല്‍ മൊഹ്സിന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗഫൂര്‍ ഊദ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ മുഹമ്മദ് ഖാസിയാറകം പ്രാര്‍ത്ഥന നിര്‍വഹിച്ചു. വരവ്-ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ഇക്ബാല്‍ കെ.പി, മിസ്‌നി ഖലീല്‍, ഹാരിസ്, ഇബ്രാഹിം ഖാസിയാറകം, അമീര്‍, സിറാജ് മിസ്‌നി, ശംസീര്‍, നാസര്‍ ഇ.കെ, സെല്ലു, മിസ്ബാഹ്, സിറാജ് സംസാരിച്ചു. സനാബില്‍ നന്ദി പറഞ്ഞു.