വഖഫ് ഭേദഗതി നിയമത്തില്‍ സുപ്രീംകോടതി നിലപാട് പ്രതീക്ഷാവഹം-അഡ്വ. ഇബ്രാഹിം ഖലീല്‍

ദുബായ്: വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി ദുബായ് കെ.എം.സി.സി ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ എക്‌സിക്യൂറ്റീവ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സമൂഹങ്ങളുടെ സാംസ്‌കാരിക-മതപരമായ അവകാശങ്ങള്‍ പരിരക്ഷിക്കുന്നതിലുള്ള സുപ്രീംകോടതിയുടെ നീതിബോധത്തെയും അദ്ദേഹം പ്രശംസിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍ സ്വാഗതം പറഞ്ഞു. ദുബായ് കെ.എം. സി.സി സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, സംസ്ഥാന ഭാരവാഹികളായ അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, എന്‍.കെ ഇബ്രാഹിം എന്നിവര്‍ സംസ്ഥാന നിരീക്ഷകന്മാരായി പങ്കെടുത്തു സംസാരിച്ചു. ദുബായ് കെ.എം.സി.സി മുന്‍ സംസ്ഥാന സെക്രട്ടറിയും മീഡിയ വിങ് ചെയര്‍മാനുമായിരുന്ന ഹനീഫ് കല്‍മാട്ട മുഖ്യാതിഥിയായി പങ്കെടുത്തു. അഷ്റഫ് ബായാര്‍ പ്രാര്‍ത്ഥനയും ഡോ. ഇസ്മായില്‍ മൊഗ്രാല്‍ നന്ദിയും പറഞ്ഞു. ഹജ്ജ് തീര്‍ഥാടനത്തിന് പുറപ്പെടുന്ന മൊയ്ദീന്‍ ബാവ, ബഷീര്‍ പാറപ്പള്ളി, ഫസല്‍ ബംബ്രാണ എന്നിവര്‍ക്ക് കമ്മിറ്റി യാത്രയയപ്പ് നല്‍കി. റാഫി പള്ളിപ്പുറം, സലാം തട്ടാനിച്ചേരി, സി.എച്ച് നൂറുദ്ദീന്‍, ഇസ്മായില്‍ നാലാം വാതുക്കല്‍, സുബൈര്‍ അബ്ദുള്ള, റഫീഖ് പടന്ന, ഹസ്സൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്സിന്‍, സി.എ ബഷീര്‍ പള്ളിക്കര, പി.ഡി നൂറുദ്ദീന്‍, അഷ്‌റഫ് ബായാര്‍, സുബൈര്‍ കുബണൂര്‍, സിദ്ദീഖ് ചൗക്കി, ആസിഫ് ഹൊസങ്കടി എന്നിവര്‍ സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it