കെ.എം.സി.സി ഹലാ ഈദ്- ഈദിയ്യ സംഗമം വേറിട്ട അനുഭവമായി

ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹല ഈദ് ഈദിയ സംഗമം ദുബായ് കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് അബ്ദുസമദ് എടക്കുളം ഉദ്ഘാടനം ചെയ്യുന്നു
ദുബായ്: ബലി പെരുന്നാള്‍ ദിനത്തില്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഹലാ ഈദുല്‍ അദ്ഹ ഈദിയ്യ സംഗമം സംഘടിപ്പിച്ചു. ദുബായിലെ പ്രവാസി സമൂഹത്തിന് നവജീവിതത്തിന്റെ ഊര്‍ജവും സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും അനുഭവവുമാണ് നല്‍കിയത്. പോയ കാലത്തെ പെരുന്നാള്‍ ഓര്‍മ്മകളും പഴയ സ്‌നേഹബന്ധങ്ങളും പുതുക്കുന്നതിന്റെയും പ്രതീക്ഷകള്‍ പങ്കിടുന്നതിന്റെയും നിമിഷങ്ങളായി ഹലാ ഈദ് സംഗമം മാറി. ദുബായ് കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് അബ്ദുസമദ് എടക്കുളം ഉദ്ഘാടനം ചെയ്തു. ജീവിതത്തിലുടനീളം സ്രഷ്ടാവിനോട് വിധേയത്വവും സൃഷ്ടികളോട് കരുണയും പുലര്‍ത്തുന്നവരാകാനാണ് ഓരോ ബലി പെരുന്നാളും നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍ സ്വാഗതം പറഞ്ഞു. ഭാസ്‌കര രാജ്, ജലീല്‍ പട്ടാമ്പി, അനൂപ് കീച്ചേരി, മുനീര്‍, അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ, അബ്ദുല്ല ആറങ്ങാടി, ഹംസതൊട്ടി, അഫ്സല്‍ മെട്ടമ്മല്‍, കെ.പി.എ സലാം, മുഹമ്മദ് പട്ടാമ്പി, അഹമ്മദ് ബിച്ചി, ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, മുജീബ് മെട്രോ, സലാം ഹാജി, റഗ്ദാദ് മൂഴിക്കര, മഷ്‌റൂഹ് തങ്ങള്‍, മൊയ്തു മക്കിയാട്, മുജീബ് ആലപ്പുഴ, അഡ്വ. സാജിദ് അബൂബക്കര്‍ സലാം പാലക്കി, അസ്ഹറുദ്ദീന്‍ മണിയോടി എന്നിവര്‍ പ്രസംഗിച്ചു. സലാം തട്ടാന്‍ചേരി, കെ.പി അബ്ബാസ്, സി.എ ബഷീര്‍ പള്ളിക്കര, ഫൈസല്‍ മുഹ്‌സിന്‍, പി.ഡി നുറുദ്ദീന്‍, സിദ്ദീഖ് ചൗക്കി, സുബൈര്‍ കുബനൂര്‍, ആസിഫ് ഹൊസങ്കടി, ഇബ്രാഹിം ബേരിക്ക, ഫൈസല്‍ പട്ടേല്‍, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, എ.ജി.എ. റഹ്മാന്‍, റാഷിദ് പടന്ന, ഹസ്‌ക്കര്‍ ചൂരി, സൈഫുദ്ദീന്‍ മൊഗ്രാല്‍, റംഷാദ് പൊവ്വല്‍, ആരിഫ് കൊത്തിക്കാല്‍, ഹാരിസ് കൂളിയങ്കാല്‍, സലാം മാവിലാടം സംബന്ധിച്ചു. പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ദുബായ് കെ.എം.സി.സി-കാസര്‍കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി ഫൈസല്‍ മൊഹ്‌സിന്റെയും വനിതാ കെ.എം.സി.സി എക്‌സിക്യൂട്ടീവ് അംഗം സാജിദ ഫൈസലിന്റെയും മകള്‍ ഫാത്തിമ ഫൈസലിനും പത്താംക്ലാസ് പരീക്ഷയില്‍ ഉന്നത മാര്‍ക്കില്‍ വിജയിച്ച ജില്ലാ സെക്രട്ടറി ആസിഫ് ഹൊസങ്കടിയുടെ മകന്‍ അബ്ദുറഹ്മാന്‍ അസയ്ക്കുള്ള ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം മുഹമ്മദ് ബിന്‍ അസ്ലം സമ്മാനിച്ചു. ജില്ലാ സെക്രട്ടറി ബഷീര്‍ പാറപ്പള്ളി ഖിറാഅത്ത് പാരയണം നടത്തി. ട്രഷറര്‍ ഡോ. ഇസ്മായില്‍ നന്ദിയും പറഞ്ഞു.