സോക്കര്‍ ഫ്രണ്ട്‌സ് അക്കാദമി 21-ാം വാര്‍ഷികം: സോക്കര്‍ ലീഗില്‍ എസ്.എഫ്.എ. കിംഗ്‌സ് ജേതാക്കള്‍

ദുബായ്: 21 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ദുബായ് സോക്കര്‍ ഫ്രണ്ട്‌സ് അക്കാദമി (എസ്.എഫ്.എ.) സോക്കര്‍ ലീഗ് ദുബായ്-2025 ലവന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ദുബായ് അല്‍ സലാമ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ചു. നാല് ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ എസ്.എഫ്.എ. ബുള്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എസ്.എഫ്.എ കിംഗ്‌സ് ചാമ്പ്യന്മാരായി.

എസ്.ബി.ടി.-സന്തോഷ് ട്രോഫി താരമായ അസ്ലം, മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് അന്‍വര്‍ അഹമ്മദ്, ട്രഷറര്‍ റിയാസ് മൊഗ്രാല്‍ എന്നിവരില്‍ നിന്ന് ജേതാക്കളായ എസ്.എഫ്.എ കിംഗ്‌സ് ക്യാപ്റ്റന്‍ മാഹിന്‍, എസ്.എഫ്.എ മാനേജര്‍ ഷെരീഫ് ചട്ടഞ്ചാല്‍ എന്നിവര്‍ ട്രോഫി ഏറ്റുവാങ്ങി.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it