ഖത്തര്‍-മൊഗ്രാല്‍പുത്തൂര്‍ കെ.എം.സി.സി. 'നാട്ടൊരുമ' സംഘടിപ്പിക്കുന്നു

ദോഹ: ഖത്തര്‍ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'നാട്ടൊരുമ' പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ഖത്തര്‍ കെ.എം.സി.സി സംസ്ഥാന ഓഫീസില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ഹാരിസ് എരിയാല്‍ പോസ്റ്റര്‍ അന്‍വര്‍ കടവത്തിന് കൈമാറി നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് ജാഫര്‍ കല്ലങ്കടി അബ്ദുല്‍ റഹിമാന്‍ എരിയാലിന് കൈമാറി. നവാസ് ആസാദ് നഗര്‍, റഹീം ചൗകി, അഷ്റഫ് മഠത്തില്‍, അക്ബര്‍ കടവത്, സിദ്ദിഖ് പടിഞ്ഞാറ്, റഹീം സംബന്ധിച്ചു. പ്രവാസ ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ ഒരു ദിവസം നാടിന്റെ ഓര്‍മ്മകളിലേക്ക് തിരികെ പോവാനാണ് 'നാട്ടൊരുമ' എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. പഴയ നാടന്‍ കായിക മത്സരങ്ങള്‍, അണ്ടര്‍ആം ക്രിക്കറ്റ് മത്സരം, നാടന്‍ വിഭവങ്ങളുടെയും ഓര്‍മ്മകളുടെയും രുചികള്‍, കലാ-സാംസ്‌കാരിക പ്രകടനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ നടത്തും.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it