ഖത്തര്‍ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ എം.പി.എല്‍.: സ്റ്റാലിയന്‍സ് എഫ്.സി. ചാമ്പ്യന്മാര്‍

ദോഹ: ഖത്തര്‍ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമൂഹ ഐക്യത്തിനായി കെ.എം.സി.സി കൊണ്ടുവന്ന 'നാട്ടൊരുമ' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച എം.പി.എല്‍. ഫുട്‌ബോള്‍ ലീഗില്‍ സ്റ്റാലിയന്‍സ് എഫ്.സി. ചാമ്പ്യന്‍മാരായി. ഫൈനല്‍ മത്സരത്തില്‍ മാന്‍ഡ്രേക്കേഴ്സ് എഫ്.സി.യെ 3-0ന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്‍പട്ടം നേടിയത്. അല്‍ഫാസ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായും അബ്ദുല്‍ റഹിമാന്‍ എരിയാല്‍ മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റ് ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഹാരിസ് എരിയാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി റഹീം ചൗക്കി അധ്യക്ഷത വഹിച്ചു. റഫീഖ് കെ.ബി സ്വാഗതം പറഞ്ഞു. ചാമ്പ്യന്‍മാര്‍ക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അന്‍വര്‍ കടവത്തും റണ്ണേഴ്‌സ് അപ്പിന് വൈസ് പ്രസിഡണ്ട് നവാസ് ആസാദും ട്രോഫി സമ്മാനിച്ചു. സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡണ്ട് ആദം കുഞ്ഞി തളങ്കര,•ജില്ലാ സെക്രട്ടറി ഷാനിഫ് പൈക്ക, മണ്ഡലം ജനറല്‍ സെക്രട്ടറി ഷഫീഖ് ചെങ്കള,•മണ്ഡലം വൈസ് പ്രസിഡണ്ട് ജാഫര്‍ കല്ലങ്കാടി, റഹീം ഗ്രീന്‍ലാന്റ്, ബഷീര്‍ മജല്‍, അഷ്റഫ് മഠത്തില്‍, അക്ബര്‍ കവത്, മാഹിന്‍ ബ്ലാര്‍കോഡ്, സിനാന്‍ ചൗക്കി, സിദ്ദിഖ് പടിഞ്ഞാര്‍, റഹീം ബല്ലൂര്‍, അജ്മല്‍ റോഷന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it