'ഖാസിലൈന്‍ ഫിയസ്റ്റ-2025' സംഘടിപ്പിച്ചു

യു.എ.ഇ ഖാസിലൈന്‍ ജമാഅത്തിന്റെ സംഗമം 'ഖാസിലൈന്‍ ഫിയസ്റ്റ-2025' അബ്ദുല്ല സഅദി ഖാസിയാറകം ഉദ്ഘാടനം ചെയ്യുന്നു
ദുബായ്: യു.എ.ഇ ഖാസിലൈന്‍ ജമാഅത്തിന്റെ നേതൃത്വത്തില്‍ ഖാസിലൈന്‍ പ്രദേശവാസികളുടെ സംഗമം 'ഖാസിലൈന്‍ ഫിയസ്റ്റ-2025' ദുബായ് സ്‌കൗട്ട്മിഷന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ചു. അബ്ദുല്ല സഅദി ഖാസിയാറകം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് ഫൈസല്‍ മുഹ്‌സിന്‍ അധ്യക്ഷത വഹിച്ചു. അസ്ലം ഹുസൈന്‍ പള്ളിക്കാല്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച ജമാഅത്ത് പരിധിയിലെ അംഗങ്ങളായ ഡോ. മൊയ്തീന്‍ ഹക്കിം മുഹമ്മദ്, ഫര്‍ദീന്‍ ഫൈസല്‍ മുഹ്‌സിന്‍, ഖാദര്‍ മുഹമ്മദ്, അമാന്‍ ഹൈദര്‍ പള്ളിക്കാല്‍, സായിദ് റിസ്വാന്‍ എന്നിവരെ ആദരിച്ചു. യുണൈറ്റഡ് ഖാസിലൈന്‍ പ്രതിനിധിയായി നാട്ടില്‍ നിന്ന് എത്തിയ ദുല്‍ക്കറിനു സ്വീകരണം നല്‍കി. കുടുംബ സംഗമവും കുട്ടികളുടെ വിവിധ മത്സരങ്ങളും അരങ്ങേറി. ജമാഅത്ത് ട്രഷറര്‍ മുഹമ്മദ് ഖാസിയാറകം, ബഷീര്‍ വോളിബോള്‍, മൊയ്തീന്‍ അങ്കോല, അഷ്റഫ് അച്ചു, സുനൈസ് അബ്ദുല്ല, അഷ്റഫ് അബ്ദുല്ല സംസാരിച്ചു. സെക്രട്ടറി സനാബില്‍ റിസ സ്വാഗതവും ജന. സെക്രട്ടറി ഗഫൂര്‍ ഊദ് നന്ദിയും പറഞ്ഞു.