Begin typing your search above and press return to search.
പ്രവാസികള്‍ അനുഭവിക്കുന്ന ആശങ്കകള്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയെ ധരിപ്പിച്ച് നിസാര്‍ തളങ്കര
ദുബായ്: പ്രവാസികളുടെ യാത്രാസംബന്ധമായ വിവരങ്ങള്‍ കാലെകൂട്ടി കസ്റ്റംസിനെ അറിയിക്കണമെന്ന പുതിയ കേന്ദ്രനിയമത്തിലെ അപാകതകളും ഇതുമൂലം പ്രവാസികള്‍ക്ക് ഉണ്ടാവുന്ന പ്രശ്‌നങ്ങളും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കരയുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
അസോസിയേഷന്‍ ഉന്നയിക്കുന്ന ആശങ്കകള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി നിസാര്‍ തളങ്കര അറിയിച്ചു. പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ വിദേശകാര്യ മന്ത്രി വിശദമായി കേട്ടറിഞ്ഞുവെന്നും നിസാര്‍ പറഞ്ഞു.
Next Story