കെ.ഡി.എഫ്.എ യു.എ.ഇ ഘടകത്തിന് പുതിയ കമ്മിറ്റി
ദുബായ്: യു.എ.ഇയിലെ കാസര്‍കോടന്‍ ഫുട്‌ബോള്‍ കൂട്ടായ്മയായ കെ.ഡി.എഫ്.എ യു.എ.ഇയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. ബഷീര്‍ എം.എസ്, ബഷീര്‍ പള്ളിക്കര, ജാഫര്‍ റെയിഞ്ചേഴ്‌സ്, താഹിര്‍ അലി, ഷാനു കൊച്ചി, ജബ്ബാര്‍ ബൈദല, ശബീര്‍ കീഴൂര്‍, ബക്കര്‍ പട്ട്‌ല (അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍), റഫീഖ് ആര്‍.കെ (പ്രസി.), ഖാലിദ് കറാമ, ഇദ്‌റീസ് അയ്യൂര്‍ (വൈ.പ്രസി.), മനാഫ് കുന്നില്‍ (ജന.സെക്ര.), നിസാര്‍ പൊറപ്പാട് അഷ്‌റഫ് മുക്കൂട് (ജോ.സെക്ര.), നൗഫല്‍ ഇസ്സുദ്ദീന്‍ (ട്രഷ.), ഇസ്മായില്‍ കല്ലൂരാവി, അന്‍സാര്‍, ജാഫര്‍ വിഗാന്‍സ്, അഫ്‌സല്‍ മവ്വല്‍, ഷംസു പൊറപ്പാട് (ടെക്‌നിക്കല്‍ ടീം), താത്തു തല്‍ഹത്ത്, സിറാജ് പൊറപ്പാട്, സിനാന്‍ തൊട്ടാന്‍, അഗ്‌നേഷ് ബേക്കല്‍ (മീഡിയ ആന്റ് പബ്ലിസിറ്റി), അനൂപ് കാഞ്ഞങ്ങാട്, ഇര്‍ഷാദ് ബേഡകം, അര്‍ഷാദ് തൊട്ടാന്‍, ആഷിക് മഠം (ഇവന്റ്‌സ്), ളിറാര്‍ മറിയുമ്മാസ്, ഷാനു പാറപ്പള്ളി, അസ്‌റു പച്ചമ്പള, ഷിഹാബ് മുക്കൂട്, അന്‍വര്‍ പട്ട്‌ല, സമദ് പച്ചമ്പള, അറഫാത്ത് പട്ട്‌ല, മിര്‍സാ പള്ളിക്കര, അമീന്‍ മനാഫ്, സിറാജ് മവ്വല്‍ (എക്‌സി.മെമ്പേഴ്‌സ്).
അബൂഹൈലിലെ ഫുടങ്ങാടിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ ബഷീര്‍ എം.എസ് അധ്യക്ഷത വഹിച്ചു. കെഫ പ്രസിഡണ്ട് ജാഫര്‍ റേഞ്ചേഴ്‌സ് ഉദ്ഘാടനം ചെയ്തു, ഷബീര്‍ കീഴൂര്‍ സ്വാഗതം പറഞ്ഞു, താഹിര്‍ പുറപ്പാട്, ബക്കര്‍ പട്ട്‌ല, താത്തു തല്‍ഹത്ത്, ഇസ്മായില്‍ കല്ലൂരാവി, ഖാലിദ് കറാമ സംസാരിച്ചു. ഷാനു കൊച്ചി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ട്രഷറര്‍ നൗഫല്‍ ഇസ്സുദ്ദീന്‍ നന്ദി പറഞ്ഞു.