കെ.എം.സി.സി. പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

ദുബായ്: സമുദായ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അനൈക്യത്തിന്റെ വിത്തുപാകുന്നവരെ പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്നും ഡോ. മുസ്തഫ ഹുദവി തുര്‍ക്കി പറഞ്ഞു. ദുബായ് കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് സിദ്ദീഖ് അഡൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, വൈസ് പ്രസിഡണ്ട് കെ.പി. അബ്ബാസ് കളനാട്, ജില്ലാ സെക്രട്ടറി സി.എ ബഷീര്‍ പള്ളിക്കര, അഷ്റഫ് പാറപ്പള്ളി, മണ്ഡലം ഭാരവാഹികളായ ആക്ടിങ് ജനറല്‍ സെക്രട്ടറി റിസ്വാന്‍ കളനാട്, ട്രഷറര്‍ നംഷാദ് പൊവ്വല്‍, വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചെമ്പരിക, അസ്ലം കോട്ടപ്പാറ, മുനീര്‍ പള്ളിപ്പുറം, ശിഹാബ് പരപ്പ, സെക്രട്ടറി ആരിഫ് ചെരുമ്പ, ഉബൈദ് റഹ്മാന്‍ കൊട്ടിക്കുളം, ഹസീബ് ഖാന്‍ മഠത്തില്‍ എന്നിവര്‍ സംബന്ധിച്ചു. ജമാല്‍ ദേലംപാടി സ്വാഗതവും ഖാലിദ് കൊറ്റുമ്പ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: സിദ്ദീഖ് അഡൂര്‍(പ്രസി), ജമാല്‍ ദേലംപാടി(ജന. സെക്ര.), ഖാലിദ് കൊറ്റുമ്പ(ട്രഷ.), അബ്ദുല്‍ റഹ്മാന്‍ പള്ളങ്കോട് (ഓര്‍ഗ. സെക്ര.), അഷ്‌റഫ് സി.എ, സിദ്ദീഖ് പള്ളങ്കോട്, റഫീഖ് സി.എച്ച്, സിനാന്‍ തൈവളപ്പ് (വൈസ് പ്രസി.), ആസിഫ് കുയ്ത്തല്‍, അഫ്‌സല്‍ മൈനാടി, റിഷാദ് പരപ്പ, ഇസ്മാഈല്‍ പരപ്പ (സെക്ര.).


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it