ദുബായില്‍ നെല്ലിക്കുന്നുകാരുടെ കൂടിച്ചേരലൊരുക്കി ഇഫ്താര്‍ സംഗമം

ദുബായ്: ദുബായ് നെല്ലിക്കുന്ന് കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ റാഷിദിയ പാര്‍ക്കില്‍ നടന്ന നെല്ലിക്കുന്നുകാരുടെ സംഗമവും ഇഫ്താറും അവിസ്മരണീയമായയി. 450ലധികം ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍ നെല്ലിക്കുന്നുകാരുടെ വലിയ സംഗമം കൂടിയായി. 200ലേറെ സ്ത്രീകളും കുട്ടികളും പങ്കെടുത്തു. മികച്ച രീതിയിലുള്ള വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനമാണ് ഇഫ്താര്‍ സംഗമത്തെ വന്‍ വിജയമാക്കിയത്. ജാസ്മിന്‍ സാബിര്‍, റിസ്വാന തസ്ലീം, സെമി മജീദ്, സജിലാ അസ്ലം ഖാസി എന്നിവരുടെ നേതൃത്വത്തില്‍ വനിതകള്‍ പലഹാരങ്ങള്‍ തയ്യാറാക്കി എത്തിക്കുകയായിരുന്നു. പ്രസിഡണ്ട് അബ്ബാസ് കൊളങ്ങര അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു ഇഫ്താര്‍ സംഘടിപ്പിച്ചത്. ഭക്ഷണം പങ്കുവെക്കലിനുമപ്പുറം ഐക്യത്തിനും ഒത്തുചേരലിനുമുള്ള അവസരം ഒരുക്കലായിരുന്നു ലക്ഷ്യമെന്നും വരും വര്‍ഷങ്ങളിലും ഇത്തരം സംഗമങ്ങള്‍ തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it