ഹില്‍സ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ലീഗ്-2025: പോസ്റ്റര്‍ പ്രകാശനം ചെയ്തു

ഹില്‍സ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ലീഗ്-2025ന്റെ പോസ്റ്റര്‍ പ്രകാശനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര നിര്‍വഹിക്കുന്നു
ദുബായ്: ഹില്‍സ് ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹില്‍സ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ലീഗ്-2025ന്റെ പോസ്റ്റര്‍ പ്രകാശനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര നിര്‍വഹിച്ചു. ഹില്‍സ് ഇന്റര്‍നാഷണല്‍ അംഗങ്ങളായ ജലാല്‍ തായല്‍, നിസാം വെസ്റ്റ്ഹില്‍, ശാക്കിര്‍ സാക്ക്, മുബാറക്ക് മസ്‌ക്കറ്റ്, ഷബീര്‍ ഖത്തര്‍, ജൗഹര്‍ സംബന്ധിച്ചു.
ഫെബ്രുവരി 23ന് ദുബായിലെ വെല്‍ഫിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹില്‍സ് അംഗങ്ങള്‍ സിറ്റിലാന്‍ഡ് ചലഞ്ചേഴ്സ്, അല്‍സൂഖ് ബ്ലാസ്റ്റര്‍, സ്മാര്‍ട്ട് സ്മാഷേഴ്സ്, ഗാഡ്ജറ്റ് ഗണ്ണേഴ്സ്, അഞ്ചില്ലം ആര്‍മി എന്നീ 5 ടീമുകളായി മാറ്റുരക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. സിറ്റി ഗോള്‍ഡ് ഇന്റര്‍നാഷണല്‍, ലീന്‍ ഫിറ്റ്‌നസ് ക്ലബ്ബ് വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കും.
എ.കെ ഗ്രൂപ്പാണ് വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിക്കുന്നത്.