ദുബായ് ടിഫ വീക്ക്‌ലി സീസണ്‍-10 ടീം ബ്ലൂ ജേതാക്കള്‍

ദുബായ്: പ്രവാസലോകത്തെ തളങ്കര ഫുട്‌ബോള്‍ കൂട്ടായ്മയായ ടിഫ വീക്കിലി സീസണ്‍-10 ഫൈനലില്‍ ടിഫ ഗ്രീന്‍ ടീമീനെ പരാജയപ്പെടുത്തി ടിഫ ടീം ബ്ലൂ ജേതാക്കളായി. ആവേശം മുറ്റി നിന്ന ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടും കഴിഞ്ഞ് സഡന്‍ഡെത്തിലൂടെയാണ് നദീം ബഷീര്‍ നയിച്ച ബ്ലൂ ടീം ചാമ്പ്യന്മാരായത്. ടിഫാ വീക്ക്‌ലിയുടെ അമരക്കാരനും പഴയകാല പ്രമുഖ ഫുട്‌ബോള്‍ താരവുമായ എം.എസ്. ബഷീര്‍ ചാമ്പ്യന്മാര്‍ക്ക് ട്രോഫി സമ്മാനിച്ചു. ദുബായ്, ഷാര്‍ജ, അജ്മാന്‍, അബുദാബി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കളിക്കാരും ഒപ്പം കുടുംബസമേതം കാണികളും പരിപാടിയില്‍ പങ്കെടുത്തു. കെഫ പ്രസിഡണ്ട് ജാഫര്‍ ഒറവങ്കര മുഖ്യാതിഥിയായിരുന്നു. താത്തു ബ്ലൈസ്, ഷാനു കൊച്ചി, ജലാല്‍ തായല്‍, സലീം, അസ്ലം മത്സരങ്ങള്‍ നിയന്ത്രിച്ചു. വിവിധ ടീമുകള്‍ക്ക് വേണ്ടി നൗഷാദ്, ലത്തീഫ്, മന്‍സൂര്‍, ഇക്ബാല്‍ പള്ളം, ഹകം വെസ്റ്റ്, കുഞ്ഞാമു, ഹമീദ്, സുഹൈല്‍, ഇജാമു, അനീസ്, ഹാരിസ്, ജാവി, മജീദ്, തുടങ്ങിയവര്‍ ബൂട്ടണിഞ്ഞു.

ജൂനിയര്‍ താരം റൈഹാന്‍ ലത്തീഫ് ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി. എം.എസ് ബഷീറിനെ ടിഫാ വീക്ക്‌ലി ലെജന്‍ഡറി അവാര്‍ഡ് നല്‍കി ആദരിച്ചു. അര്‍ഷദിനും ലെജന്‍ഡറി അവാര്‍ഡ് നല്‍കി. ഐ. അഹ്മദ്, ആസിഫ്, അഷ്റഫ് സീനത്ത്, സുബൈര്‍, റിയാസ്, ഹംദാന്‍, ഖലീല്‍ മീത്തല്‍, നൂറുദ്ദീന്‍, സാബിര്‍, അബ്ദുല്‍ റഹീം, സിദ്ധി ഷാര്‍ജ, ജാഫര്‍ കുന്നില്‍, ഖലീല്‍ പതിക്കുന്ന്, ഷുക്കൂര്‍ വെല്‍ഫിറ്റ് തുടങ്ങിയവര്‍ സംസാരിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it