ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സി.എച്ച് സെന്ററിന് ഡയാലിസിസ് മെഷീന്‍ നല്‍കും

ദുബായ്: കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി നടത്തുന്ന 'ശാറക്കനൂര്‍' റമദാന്‍ റിലീഫ് പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം പ്രമുഖ മത പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി വ്യവസായി റാഫി സ്പീഡ്‌വേക്ക് നല്‍കി നിര്‍വഹിച്ചു.

സമൂഹത്തിലെ നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സാന്ത്വനവും, സഹായവും നല്‍ക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് സി.എച്ച് സെന്ററിലേക്ക് ഡയാലിസിസ് മെഷീന്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മണ്ഡലം പ്രസിഡണ്ട് റഫീഖ് മാങ്ങാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് കട്ടക്കാല്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ടി.ആര്‍ ഹനീഫ് പ്രസംഗിച്ചു. ബഷീര്‍ സി.എ, റാഫി പള്ളിപ്പുറം, ഷാഫി ചെമ്പരിക്ക, മനാഫ് പള്ളിക്കര, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, നിസാര്‍ മാങ്ങാട്, മുനീര്‍ പള്ളിപ്പുറം, ആരിഫ് ചെരുമ്പ, ഉബൈദ് ഉദുമ, റിസ്വാന്‍ കളനാട്, അജ്മല്‍ പൊവ്വല്‍, ശിഹാബ് പരപ്പ, ഷാനവാസ്, ഫഹദ്, ഫറാസ്, ബഷീര്‍, സിദ്ദീഖ് അഡൂര്‍, ജമാല്‍ സംബന്ധിച്ചു. ഹസീബ്ഖാന്‍ നന്ദി പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it