ദുബായ് കെ.എം.സി.സി. സംസ്ഥാന സാരഥികള്‍ക്ക് തലപ്പാവ് അണിയിച്ച് ആദരം

ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി സംസ്ഥാന സാരഥികള്‍ക്ക് ഗ്രീറ്റിംഗ് ഗാല അബു ഹൈല്‍ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നല്കിയ സ്വീകരണ ചടങ്ങ്
ദുബായ്: ദുബായ് കെ.എം.സി.സി സംസ്ഥാന ഭാരവാഹികള്‍ക്ക് കാസര്‍കോട് ജില്ലാ കമ്മറ്റി പുതുതായി ഏര്‍പ്പെടുത്തിയ സ്വീകരണം അവിസ്മരണീയമായി. ദുബായ് കെ.എം.സി.സി രക്ഷാധികാരി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ ഒരു രാജ്യത്തിന്റെ സമ്പത്ത് മാത്രമല്ലെന്നും അതിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെയും പ്രതിനിധികളാണെന്നും വിവിധ സംസ്‌കാരങ്ങള്‍ക്കും ഭാഷകള്‍ക്കും മധ്യെ സാമൂഹ്യ സന്നദ്ധമായ പ്രവാസികളുടെ സേവനങ്ങള്‍ സര്‍ഗാത്മകതയുടേത് കൂടിയാവണ്മെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഡോ. പുത്തൂര്‍ റഹ്‌മാന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍ സ്വാഗതം പറഞ്ഞു. ദുബായ് കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഡോ. അന്‍വര്‍ അമീന്‍, ജനറല്‍ സെക്രട്ടറി യഹ്‌യ തളങ്കര, ട്രഷറര്‍ പി.കെ ഇസ്മായില്‍, ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, അഡ്വ. ഇബ്രാഹിം ഖലീല്‍, അഫ്‌സല്‍ മെട്ടമ്മല്‍, ഇസ്മായില്‍ എറാമല, കെ.പി.എ സലാം, എ.സി ഇസ്മായില്‍, മുഹമ്മദ് പട്ടാമ്പി, ഒ. മൊയ്തു, ചെമ്മുക്കന്‍ യാഹുമോന്‍, പി.വി നാസര്‍, പി.വി റയീസ്, എന്‍.കെ ഇബ്രാഹിം, സമദ് ചാമക്കല, സഫീഖ് സലാഹുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. പുത്തൂര്‍ റഹ്‌മാനെയും സംസ്ഥാന ഭാരവാഹികളെയും ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ ജില്ലാ കമ്മറ്റിക്ക് വേണ്ടി പൊന്നാടയും തലപ്പാവും അണിയിച്ച് ആദരിച്ചു. ജില്ലാ ട്രഷറര്‍ ഡോ. ഇസ്മയില്‍, മുഹമ്മദ് ബിന്‍ അസ്ലം, ഹനീഫ് ചെര്‍ക്കള, റാഫി പള്ളിപ്പുറം, അയ്യൂബ് ഉറുമി, ഹരീഷ് മേപ്പാട്, സിദ്ധീഖ് കാലൊടി, കെ.പി മുഹമ്മദ്, നൗഫല്‍ വേങ്ങര, ജലീല്‍ മഷൂര്‍ തങ്ങള്‍, നിസാം കൊല്ലം, റഗ്ദാദ് മൂഴിക്കര, അഷറഫ് സി.വി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികള്‍ സ്വീകരണ ചടങ്ങിന് നേതൃത്വം നല്‍കി. സലാം തട്ടാനിച്ചേരി നന്ദി പറഞ്ഞു. മുനവ്വര്‍ മുന്നയും മുഹമ്മദ് ആദിലും നയിച്ച ഇശല്‍ വിരുന്ന് ചടങ്ങിന് മാറ്റുപകര്‍ന്നു.