ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ഡോമിനേറ്റർസ് ചാമ്പ്യൻമാർ

ദോഹ: ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ഡോമിനേറ്റർസ് ടീം ചാമ്പ്യൻമാരായി. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ സ്റ്റാർ സ്‌ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്.
ഖത്തർ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ആസാദ് നഗർ അധ്യക്ഷനായി. പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ സ്വാഗതം പറഞ്ഞു. ചാമ്പ്യൻ ട്രോഫി കാസർകോട് മണ്ഡലം പ്രസിഡണ്ട് ഹാരിസ് എരിയൽ ഡോമിനേറ്റർസ് ടീമിനും റണ്ണേഴ്സ് അപ്പ് ട്രോഫി വൈസ് പ്രസിഡണ്ട് ജാഫർ കല്ലങ്ങാടി സ്റ്റാർ സ്‌ട്രൈക്കേഴ്‌സ് ടീമിനും സമ്മാനിച്ചു. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി അൻവർ കടവത്തും മികച്ച ബോളറായി കെ.ബി. റഫീഖിനെയും തെരഞ്ഞടുത്തു. റഹീം ചൗകി, ബഷീർ മജൽ, അഷ്‌റഫ് മഠത്തിൽ അക്‌ബർ കടവത്, റഹീം ബല്ലൂർ, മാഹിൻ ബ്ലാർകോഡ്, സിനാൻ ചൗകി , സിദ്ദിഖ് പടിഞ്ഞാർ, ജസിർ കമ്പാർ എന്നിവർ നേതൃത്വം നൽകി.